1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Elephant attack in sulthan bathery town

ബത്തേരി ടൗണിൽ രാത്രിയിൽ കാട്ടാനയിറങ്ങി, കാൽനടക്കാരനെ തുമ്പിക്കൈകൊണ്ട് അടിച്ച് നിലത്തിട്ടു

Elephant
വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെ വയനാട് സുൽത്താൻ ബത്തേരി ടൗണിൽ കാട്ടാനയിറങ്ങി. റോഡിലൂടെ നടന്ന യാത്രക്കാരന് നേരെ കാട്ടാന തുമ്പിക്കൈ വീശിയടിച്ച് നിലത്തിട്ടു. വീണുപോയ യാത്രക്കാരനെ ചവിട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തമ്പി എന്നയാളാണ് കാട്ടാനയുടെ ആക്രമണത്തിനിരയായത്. ഇയാൾ ഇപ്പോൾ ആശുപത്രിയിലാണ്.
 
ഗൂഡല്ലൂരിൽ 2 പേരെ കൊലപ്പെടുത്തുകയും 50ലധികം വീടുകൾ തകർക്കുകയും ചെയ്ത പിഎം 2 എന്ന ആനയാണ് ടൗണിലിറങ്ങിയത്. പിന്നീട് ആനയെ നാട്ടുകാരും വനപാലകരും ചേർന്ന് കാട്ടിലേക്ക് തുരത്തി.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു