1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad Train hits Elephant

ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു; സംഭവം പാലക്കാട്

കന്യാകുമാരിയില്‍ നിന്ന് അസമിലേക്ക് പോകുകയായിരുന്ന വിവേക് എക്‌സ്പ്രസ് ആണ് ആനയെ ഇടിച്ചത്

Palakkad Train hits Elephant
പാലക്കാട് കഞ്ചിക്കോട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചരിഞ്ഞു. ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിട്ടില്ലെങ്കിലും കാട്ടാനക്കൂട്ടം സംഭവ സ്ഥലത്ത് നിന്നും മാറിയിട്ടില്ല. കഞ്ചിക്കോടിന് സമീപം കൊട്ടാമുട്ടിയില്‍ വെച്ചാണ് ആനക്കൂട്ടം അപകടത്തില്‍പ്പെടുന്നത്. കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോയ ആനയെയാണ് ട്രെയിന്‍ ഇടിച്ചത്. കന്യാകുമാരിയില്‍ നിന്ന് അസമിലേക്ക് പോകുകയായിരുന്ന വിവേക് എക്‌സ്പ്രസ് ആണ് ആനയെ ഇടിച്ചത്. ഇരുപത് വയസ്സുള്ള പിടിയാനയാണ് ചരിഞ്ഞത്. 
 
 
അടുത്ത ലേഖനം
വടക്കഞ്ചേരി വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നല്‍കും