തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് ഹൈക്കോടതി വിലക്ക്

അഭിറാം മനോഹർ| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (18:45 IST)
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. ആനയുടെ വലതു കണ്ണിൻ്റെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടുവെന്ന അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ട് പ്രകാരമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ആനയെ എഴുന്നള്ളിക്കുന്നത് പൂർണമായും വിലക്കണമെന്നായിരുന്നു അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നത്.

ഇടുക്കി കേന്ദ്രമായുള്ള ഒരു സൊസൈറ്റി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2017ലാണ് ആനയുടെ വലതുകണ്ണിൻ്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടെന്ന് കാണിച്ച് മെഡിക്കൽ സംഘം റിപ്പോർട്ട് നൽകിയത്. എന്നാൽ ഇതിന് ശേഷവും ആനയെ എഴുന്നള്ളിക്കുകയും 2019ൽ രണ്ടുപേരെ കൊല്ലുകയും ചെയ്തിരുന്നു. തുടന്ന് ആനയെ എഴുന്നള്ളിക്കുന്നത് വിലക്കിയിരുന്നെങ്കിലും 2020ൽ വിലക്ക് താത്കാലികമായി പിൻവലിച്ചിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :