കാട്ടാനയുടെ ആക്രമണത്തിൽ പേടിച്ചു മരത്തിൽ കയറിയ യുവാവ് വീണു മരിച്ചു

എ കെ ജെ അയ്യർ| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (14:33 IST)
വയനാട്: കാവൽ ജോലി ചെയ്യുന്നതിനിടെ ആക്രമിക്കാൻ വന്ന കാട്ടാനയെ കണ്ട് പേടിച്ചു രക്ഷപ്പെടാൻ മരത്തിൽ കയറിയ യുവാവ് മരത്തിൽ നിന്ന് താഴെ വീണു മരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ മധ്യപാടി മല്ലിക്കപ്പാറ കോളനിയിലെ രാജു - ഗൗരി ദമ്പതികളുടെ മകൻ രതീഷ് എന്ന 24 കാരനാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ അപ്പപ്പാറ ഭാർഗിരി എസ്റ്റേറ്റ് ജീവനക്കാരനായ രതീഷ് സുഹൃത്ത് ഗണേഷിനൊപ്പം കാവലിന് പോയപ്പോഴാണ് ഇരുവരെയും കാട്ടാന ആക്രമിച്ചത്. രക്ഷപ്പെടാൻ രതീഷ് ഓടി മരത്തിൽ കയറിയപ്പോൾ ഗണേശ് ഓടി രക്ഷപ്പെട്ടു. താൻ മരത്തിലുണ്ടെന്ന് രതീഷ് ഗണേഷിനെ ഫോണിലൂടെ വിളിച്ചു പറഞ്ഞിരുന്നു.

എന്നാൽ പിന്നീട് ഗണേഷ് വന്നു നോക്കിയപ്പോൾ രതീഷ് മരത്തിൽ നിന്ന് താഴെ വീണുകിടക്കുന്നതാണ് കണ്ടത്. ഉടൻ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലപ്പുഴ പോലീസ് സ്റ്റേഷൻ ജീവനക്കാരൻ രമേശ്, രാജേഷ് എന്നിവർ സഹോദരങ്ങളാണ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :