അനുബന്ധ വാര്‍ത്തകള്‍
- ഇടുക്കിയില്‍ സ്കൂള്‍ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് അഞ്ചുപൊലീസുകാര്‍ക്ക് പരിക്ക്
- നടി രംഭയും മക്കളും കാറപകടത്തില്‍പെട്ടു; സംഭവം കാനഡയില്‍, എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് താരം
- ദക്ഷിണ കൊറിയയിൽ ഹാലോവീൻ ആഘോഷത്തിനിടെ തിക്കും തിരക്കും, മരണസംഖ്യ 149 ആയി
- എറണാകുളത്ത് ടാങ്കര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
- പിന് സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി കര്‍ണാടക; പിഴ 1000 രൂപ
ടിപ്പർ ലോറി ഇടിച്ചു ഡോക്ടർ മരിച്ച സംഭവത്തിൽ 64.33 ലക്ഷം രൂപയുടെ നഷ്ടപരിഹാരം
കാസർകോട്: ബൈക്കിൽ യാത്ര ചെയ്യവേ ടിപ്പർ ലോറി ഇടിച്ചു യുവ ഡോക്ടർ മരിച്ച സംഭവത്തിൽ 64.33 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നൽകാൻ വിധിയായി. കാഞ്ഞങ്ങാട് കുശാൽനഗർ സ്വദേശി ഡോ.സുഭാവ കുമാർ (26) മരിച്ച സംഭവത്തിലാണ് കാസർകോട് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ വിധിച്ചത്.
മുക്കം മെഡിക്കൽ കോളേജിൽ ഡ്യൂട്ടി കഴിഞ്ഞു ബൈക്കിൽ മടങ്ങുന്നതിനിടെയാണ് ടിപ്പറുമായി ഇദ്ദേഹം സഞ്ചരിച്ച ബൈക്കി ഇടിച്ചത്. നഷ്ടപരിഹാര തുക ഡോക്ടറുടെ പിതാവ് സുകുമാരൻ കരിന്തളം, മാതാവ് ശോഭന എന്നിവർക്കാണ് നൽകേണ്ടത്. എന്നാൽ ആവശ്യപ്പെട്ട നഷ്ടപരിഹാര തുകയുടെ നാലിലൊന്നു പോലും ലഭിച്ചില്ല എന്നതിനാൽ ഈ വിധിക്കെതിരെ പിതാവ് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് സൂചന.