പിന്‍ സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി കര്‍ണാടക; പിഴ 1000 രൂപ

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 21 ഒക്‌ടോബര്‍ 2022 (13:38 IST)
പിന്‍ സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. എട്ട് സീറ്റ് വരെയുള്ള കാറുകളിലെ മുഴുവന്‍ യാത്രികരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. എല്ലാവര്‍ക്കും നിയമം നിര്‍ബന്ധമാക്കി കര്‍ണാടക പോലീസ് ഉത്തരവിറക്കിയിരിക്കുകയാണ്. സീറ്റ് ബെല്‍റ്റ് ഇടാത്തവര്‍ക്ക് 1000 രൂപയാണ് പിഴയായി ചുമത്തുന്നത്. ഉത്തരവ് കര്‍ശനമായി നടപ്പാക്കണം എന്ന് മുഴുവന്‍ സിറ്റി പോലീസ് കമ്മീഷണര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :