ഇടുക്കിയില്‍ സ്‌കൂള്‍ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് അഞ്ചുപൊലീസുകാര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 3 നവം‌ബര്‍ 2022 (09:52 IST)
ഇടുക്കിയില്‍ സ്‌കൂള്‍ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് അഞ്ചുപൊലീസുകാര്‍ക്ക് പരിക്ക്. ഇടുക്കി അടിമാലിയിലാണ് സംഭവം. അതേസമയം ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കൊന്നും പരിക്കേറ്റിട്ടില്ല.

അടിമാലിയിലെ സ്വകാര്യ സ്‌കൂളിലെ ബസും ശാന്തന്‍പാറയിലേക്ക് പോയ പൊലീസ് ജീപ്പുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :