അനുബന്ധ വാര്‍ത്തകള്‍
- പനി കൂടി, ഒപ്പം ആന്റി ബയോട്ടിക് ഉപയോഗവും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
- ഇടയ്ക്കിടെ പനി വരുന്നത് എന്തിന്റെ ലക്ഷണമാണ്?
- ഈ മാസം സംസ്ഥാനത്ത് പനിബാധിച്ചത് രണ്ടരലക്ഷം പേര്‍ക്ക്, ജാഗ്രത കുറയ്ക്കരുത്
- പകര്‍ച്ചപ്പനി പ്രതിരോധം: വീട്ടിലുള്ള ആര്‍ക്കെങ്കിലും പെട്ടന്നൊരു അത്യാഹിതമോ രോഗ മൂര്‍ച്ഛയോ ഉണ്ടായാല്‍ ദിശ നമ്പരിലേക്ക് വിളിക്കാം
- പനി ഗുരുതരമാകുന്നു; ഒരുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത് 41 പേര്
തൃശൂർ മെഡിക്കൽ കോളേജിൽ പനി ബാധിച്ചു രണ്ടു പേർ മരിച്ചു
തൃശൂർ: സംസ്ഥാനത്തൊട്ടാകെ പടർന്നുപിടിക്കുന്ന പനിയുടെ ഭീതിക്ക് ആക്കം കൂട്ടി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടു സ്ത്രീകൾ മരിച്ചതായി റിപ്പോർട്ട്. കുര്യച്ചിറ കൊറ്റമ്പള്ളി സുനിലിന്റെ ഭാര്യ അനീഷ (35), നാട്ടികയിൽ താമസിക്കുന്ന ബംഗാൾ സ്വദേശിനി ജാസ്മിൻ (28) എന്നിവരാണ് മരിച്ചത്.
ഇതിൽ അനീഷ എന്ത് തരാം പണി ബാധിച്ചാണ് മരിച്ചതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ജാസ്മിൻ എലിപ്പനി ബാധിച്ചാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു ഇവർ താമസിച്ചിരുന്ന സ്ഥലത്തു നിന്ന് സാമ്പിളുകൾ ശേഖരിച്ചതായി ആരോഗ്യ വകുപ്പ് വിഭാഗം അറിയിച്ചു.
ഇതോടെ വിവിധ സാംക്രമിക രോഗങ്ങൾ ബാധിച്ചു ഒരു മാസത്തിനിടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 81 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 36 പേർ ഡെങ്കി പണി ബാധിച്ചാണ് മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം ആകെ 12900 പേരാണ് പനിബാധിച്ചു വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്.