പനി ഗുരുതരമാകുന്നു; ഒരുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത് 41 പേര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 23 ജൂണ്‍ 2023 (16:00 IST)
സംസ്ഥാനത്ത് പനി ഗുരുതരമാകുന്നു. ഒരുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത് 41 പേരാണ്. സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ഒരു മാസത്തിനുള്ളില്‍ രണ്ട് ലക്ഷത്തോളം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. മലപ്പുറം കോഴിക്കോട് എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പനി ബാധിതര്‍ ഉള്ളത്.

ഇന്ന് തൃശൂരില്‍ ചികിത്സയിലായിരുന്ന 13 കാരന്‍ കൂടി മരിച്ചു. ചാഴൂര്‍ സ്വദേശി ധനീഷാണ് മരിച്ചത്. പനി ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ വിജയനും(56) മരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :