അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് നാളെ ബാങ്ക് അവധി
- ബലി പെരുന്നാള്‍: സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവധി
- ഡോ.വി വേണു പുതിയ ചീഫ് സെക്രട്ടറി, പൊലീസ് തലപ്പത്തേക്ക് ഷെയ്ക്ക് ദര്‍വേസ് സാഹിബ്
- ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്
- ഇടുക്കിയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഈ മാസം സംസ്ഥാനത്ത് പനിബാധിച്ചത് രണ്ടരലക്ഷം പേര്‍ക്ക്, ജാഗ്രത കുറയ്ക്കരുത്
സംസ്ഥാനത്ത് മണ്‍സൂണ്‍ തുടങ്ങി ആഴ്ചകള്‍ പിന്നിടുമ്പോള്‍ പനി ബാധിതരുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നു. ഇന്നലെ മാത്രം പതിനയ്യായിരത്തിന് മുകളിലാണ് പനി ബാധിതര്‍. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍,കൊല്ലം,തിരുവനന്തപുരം,തൃശൂര്‍,എറണാകുളം ജില്ലകളില്‍ വ്യാപനം അതിരൂക്ഷമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പനി ബാധിതരുള്ളത് മലപ്പുറത്താണ്. രണ്ടാം സ്ഥാനത്ത് എറണാകുളത്തും. എലിപ്പനിക്കും ഡെങ്കിപ്പനിക്കും പുറമെ ചിക്കന്‍ പോക്‌സ്,വയറിളക്ക രോഗങ്ങള്‍,മഞ്ഞപ്പിത്തം,എച്ച് 1 എന്‍ 1 തുടങ്ങി ഒരുപിടി രോഗങ്ങളാണ് മഴക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.