അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് കൊവിഡ് ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 7226പേര്; ഇന്നലെ മാത്രം രോഗബാധിതരായത് 833 പേര്‍ക്ക്
- തദ്ദേശ തിരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലയില്‍ 25,33024 വോട്ടര്‍മാര്‍
- ബാലികയെ പീഡിപ്പിച്ച മധ്യവയസ്കന് അറസ്റ്റില്‍
- കൊവിഡ് പരിശോധന: കോഴിക്കോട് ജില്ല ഏഴു ലക്ഷം പിന്നിട്ടു
- വയോജനങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ പരിശീലനം നല്കുന്നു
കോഴിക്കോട്ട് രണ്ട് അജ്ഞാതര്‍ മരിച്ച നിലയില്‍
കോഴിക്കോട്: കോഴിക്കോട്ട് രണ്ടിടത്തായി രണ്ട് അജ്ഞാതരെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ബീച്ച്, കനോലി കനാല്‍ എന്നിവിടങ്ങളിലായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കോഴിക്കോട് ബീച്ചില്‍ ലയണ്‍സ് പാര്‍ക്കിനടുത്തതായി കണ്ടെത്തിയ പുരുഷന്റെ മൃതദേഹത്തിന് അമ്പത് വയസ് തോന്നിക്കും. നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. ഇതിനെ തുടര്‍ന്ന് വെള്ളയില്‍ പോലീസ് സ്ഥലത്തെത്തി മെനടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇതിനൊപ്പം കനോലി കനാലില്‍ സരോവരം ഭാഗത്തുള്ള ഇരുമ്പു പാലത്തോട് ചേര്‍ന്നാണ് ഉദ്ദേശം അമ്പത് വയസുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. തല കരയിലേക്ക് വച്ച് കിടക്കുന്ന രീതിയിലായിരുന്നു ബാക്കി ഭാഗം വെള്ളത്തിലും കിടന്നിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.