അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിലും പശ്ചിമബംഗാളിലും പണിമുടക്ക് ഹര്‍ത്താലിന് സമം
- റോഡുകൾ മണ്ണിട്ടുമൂടി, അതിർത്തി അടച്ചു, മെട്രോ സർവീസുകൾ വെട്ടിച്ചുരുക്കി; കർഷകരുടെ ഡൽഹി ചലോ മാർച്ച് തടയാൻ വമ്പൻ സന്നാഹങ്ങൾ, വീഡിയോ
- ബിപിസിഎൽ സ്വകാര്യവത്കരണം: ഭാരത് ഗ്യാസിന്റെ എൽപിജി ഉപയോക്താക്കളെ മറ്റുകമ്പനികളിലേയ്ക്ക് മാറ്റും
- മകനെ രക്ഷിതാക്കൾക്കൊപ്പമാക്കി കാമുകനൊപ്പം പോയി, ഗർഭിണിയായ കാമുകിയെ യുവാവ് കൊന്ന് കുഴിച്ചുമൂടി
- 24 മണിക്കൂറിനിടെ 44,489 പേർക്ക് രോഗബാധ, 36,367 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 93 ലക്ഷത്തിലേയ്ക്ക്
കോഴിക്കോട് കൊവിഡ് ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 7226പേര്; ഇന്നലെ മാത്രം രോഗബാധിതരായത് 833 പേര്‍ക്ക്
കോഴിക്കോട്: ജില്ലയില്‍ ബുധനാഴ്ച 833 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 14 പേര്‍ക്കുമാണ് പോസിറ്റീവായത്. 27 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 789 പേര്‍ക്കാണ് രോഗം ബാധിച്ചത്.
6253 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7226 ആയി. 4647 പേര് വീടുകളിലാണ് ചികിത്സയിലുള്ളത്.എട്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 678 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.