അനുബന്ധ വാര്‍ത്തകള്‍
- ഏറ്റവും ബുദ്ധിമുട്ടിച്ചത് ആ ബൗളർ, തുറന്നുപറഞ്ഞ് ദേവ്ദത്ത് പടിക്കൽ
- വയോജനങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ പരിശീലനം നല്കുന്നു
- മറക്കാനാകില്ല, കരിയറിലെ ഏറ്റവും മികച്ച പരമ്പരനേട്ടം ഓർത്തെടുത്ത് സച്ചിൻ
- തത്തയല്ല, പട്ടിയാണ് സിബിഐ: എംവി ജയരാജന്
- ദീപാവലിയ്ക്ക് ആക്രമണത്തിന് പദ്ധതിയിട്ടു, രണ്ട് ജെയ്ഷെ ഭീകരർ ഡൽഹിയിൽ പിടിയിൽ
കൊവിഡ് പരിശോധന: കോഴിക്കോട് ജില്ല ഏഴു ലക്ഷം പിന്നിട്ടു
കോഴിക്കോട് ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സമ്പര്‍ക്കത്തിലൂടെയുള്ള വൈറസ് വ്യാപനത്തിന് തടയിടാനായി നടത്തുന്ന പരിശോധന കോഴിക്കോട് ജില്ലയില്‍ ഏഴുലക്ഷം പിന്നിട്ടു. കര്‍ശനമായ പരിശോധനകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ദിവസവും നടത്തിവരുന്നത്. കോര്പറേഷന് പരിധിയിലാണ് കൂടുതല്‍ പരിശോധനകള്‍ നടക്കുന്നത്. എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴില്‍ ആഴ്ചയില്‍ രണ്ട് തവണ പരിശോധനാ ക്യാംപുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
ചില പ്രദേശങ്ങളില്‍ കോവിഡ് പരിശോധനയ്ക്ക് ആളുകള്‍ വിമുഖത കാണിക്കുന്നുണ്ട്. ഇത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം ഭേദമായവരിലും പലതരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചിലയാളുകളില്‍ ഗുരുതര ലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്. പരിശോധന നടത്തുന്നതില്‍ ആരും പിന്നോട്ട് പോകരുതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.