ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവര്‍ത്തകന് ജാമ്യം
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകന് ജാമ്യം. കേസിലെ ഒമ്പതാം പ്രതിയും കടകംപള്ളി സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല. പ്രതിക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്ന് പ്രോസിക്യൂഷന്‍ തിരുവനന്തപുരം ജില്ലാ കോടതിയെ അറിയിച്ചു.
കേസില്‍ ഒമ്പതാം പ്രതിയുടെ ആവശ്യമില്ല. ഇയാള്‍ക്ക് ജാമ്യം നല്‍കി ജയില്‍ മോചിതനായാലും അന്വേഷണത്തെ ബാധിക്കില്ലെന്ന് പ്രോസിക്യൂസിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജി ഗീനാകുമാരി കോടതി അറിയിച്ചു. 27 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് ശേഷമാണ് ഹരീഷ് കുമാറിന് ജാമ്യം കിട്ടുന്നത്.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ആയിരുന്നു ആക്രമിക്കപ്പെട്ടത്. 25 സിപിഎം പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.