1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. CPIM to consider VS Achuthanandan's son VA Arun kumar for elections

നിയമസഭാ തിരഞ്ഞെടുപ്പിൽ വിഎസ് ഇഫക്ട് പിടിക്കാൻ സിപിഐഎം; വിഎ അരുൺകുമാറിനെ കളത്തിലിറക്കിയേക്കും

നിലവിൽ ഐ.എച്ച്.ആർ.ഡി. അസിസ്റ്റന്റ് ഡയറക്ടറാണ് അരുൺകുമാർ. ഈ പദവിയിൽ നിന്നും രാജിവച്ചാൽ മാത്രമേ മത്സരിക്കാനാകൂ

VS Achuthanandhan, VA Arunkumar, CPIM, NIyamasabha Election 2026
നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻമുഖ്യമന്ത്രി വിഎശ് അച്യുതാനന്ദൻ്റെ മകൻ വിഎ അരുൺകുമാറിനെ മത്സരിപ്പിക്കാനൊരുങ്ങി സിപിഐഎം. ആലപ്പുഴയിലെ കായംകുളത്തോ വിഎസ് ഒടുവിൽ പ്രതിനിധാനം ചെയ്ത മലമ്പുഴയിലോ മത്സരിപ്പിക്കാനാണ് ആലോചന. വി എസ് അച്യുതാനന്ദന് ഉണ്ടായിരുന്ന ജനപിന്തുണ ഇടതുപക്ഷത്തിന് അനുകൂലമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. 
 
2001 മുതൽ 2016 വരെ മലമ്പുഴയിൽ നിന്നാണ് വി എസ് നിയമസഭയിലെത്തിയത്. എന്നാൽ ചർച്ചയെക്കുറിച്ച് ഒന്നും അറിയില്ലെന്നും പാർട്ടിയല്ലേ അതൊക്കെ തീരുമാനിക്കേണ്ടതെന്നുമാണ് വിഎ അരുൺകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്. 
 
നിലവിൽ ഐ.എച്ച്.ആർ.ഡി. അസിസ്റ്റന്റ് ഡയറക്ടറാണ് അരുൺകുമാർ. ഈ പദവിയിൽ നിന്നും രാജിവച്ചാൽ മാത്രമേ മത്സരിക്കാനാകൂ.
 
കായംകുളത്ത് വിഎ അരുൺകുമാറിനെ മത്സരിപ്പിക്കാമെന്നതാണ് പാർട്ടിയുടെ പ്രാഥമിക നീക്കം. യു പ്രതിഭ മണ്ഡലത്തിൽ നിന്നും രണ്ട് തവൺ എംഎൽഎ സ്ഥാനത്തെത്തിയതിനാൽ ഇളവ് ലഭിച്ചാൽ മാത്രമേ അരുൺകുമാറിന്റെ മത്സരം സാധ്യമാകൂ.   
അടുത്ത ലേഖനം
വെനസ്വേലയിൽ യുഎസ് ബോംബാക്രമണം? : തലസ്ഥാനമായ കരകാസിൽ 7സ്ഫോടനങ്ങൾ, യുദ്ധവിമാനങ്ങൾ മുകളിൽ പറന്നതായി റിപ്പോർട്ട്