1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. NCPI Rebel MPs Meet Amit Shah, Raise Concerns Over Voter List Revision and Mosque Loudspeaker Removal

പള്ളികളിലെ ലൗഡ് സ്പീക്കറുകൾ നീക്കിയതും വോട്ടർ പട്ടിക പരിഷ്കരണങ്ങളുമെല്ലാം പ്രശ്നങ്ങൾ, എൻസിപിഐയിലെ വിമത എം പിമാരെ കണ്ട് അമിത് ഷാ

amith shah
പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് മേഖലയില്‍ നിന്നുള്ള എന്‍സിപിഐ (NCPI) വിമത എംപിമാരുമായി കൂടികാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികളുമായി ബന്ധപ്പെട്ട ആശങ്കകളും പള്ളികളിലെ ലൗഡ്സ്പീക്കറുകള്‍ നീക്കം ചെയ്‌തെന്ന പരാതിയും ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് എംപിമാര്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. നിലവില്‍ മണ്ഡലപുനര്‍നിര്‍ണയ ബില്ലിനായി ശക്തമായി ശ്രമിക്കുന്ന എന്‍ഡിഎ പാര്‍ലമെന്റില്‍ 360 സീറ്റുകള്‍ സ്വന്തമാക്കുക എന്ന ലക്ഷ്യത്തിലാണ്. തൃണമൂല്‍ കോണ്‍ഗ്രസും ശിവസേനയുമെല്ലാം വിട്ട് പുറത്ത് വന്ന എം പിമാര്‍ നിലവില്‍ എന്‍സിപിഐ എന്ന സംഘത്തിന്റെ ഭാഗമാണ്. ഈ എം പിമാരുടെ പിന്തുണ ഉറപ്പാണെങ്കിലും ഇവരില്‍ ബംഗാളില്‍ നിന്നെത്തിയ 3 എം പിമാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ എന്‍ഡിഎയുമായി നടത്തിയ ചര്‍ച്ചകളില്‍ ഭാഗമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിമത എം പിമാരുമായി അമിത് ഷാ ചര്‍ച്ച നടത്തിയത്.
 
പശ്ചിമ ബംഗാളിന്റെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്നുള്ള എം പിമാരായ അബു താഹിര്‍ ഖാന്‍, ഖലീലൂര്‍ റഹ്‌മാന്‍, യൂസഫ് പത്താന്‍ എന്നിവരുമായാണ് അമിത് ഷാ ചര്‍ച്ച നടത്തിയത്. മുര്‍ഷിദാബാദ് മേഖലയിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ നടപടികള്‍ ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നതായി വിമത എം പിമാര്‍ ആഭ്യന്തര മന്ത്രിയെ അറിയിച്ചു.  വോട്ടര്‍ പട്ടികയില്‍ നിന്ന് അര്‍ഹരായവരുടെ പേരുകള്‍ ഒഴിവാക്കപ്പെടുമെന്ന ഭീതിയും നടപടിക്രമങ്ങളെക്കുറിച്ചുള്ള ആശയക്കുഴപ്പവും പ്രാദേശിക തലത്തില്‍ ഉയരുന്നുണ്ടെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ നല്‍കണമെന്നും എം പിമാര്‍ ആവശ്യപ്പെട്ടു.
 
പശ്ചിമ ബംഗാളിലെ ചില പള്ളികളില്‍ നിന്ന് ലൗഡ്സ്പീക്കറുകള്‍ നീക്കം ചെയ്തതായി ഉയരുന്ന പരാതികളും എംപിമാര്‍ അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇത് മുസ്ലീം സമൂഹത്തിനുള്ളില്‍ അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ടെന്നും എം പിമാര്‍ ശ്രദ്ധയില്‍പ്പെടുത്തി. അതേസമയം വിധയങ്ങള്‍ നിയമപരമായ ചട്ടക്കൂടിനുള്ളില്‍ പരിഗണിക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്. നിലവില്‍  കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും എന്‍സിപിഐയിലെ ഈ വിമത എംപിമാര്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ ഔദ്യോഗികമായി ചേരുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. അടുത്തിടെ നടന്ന എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇവര്‍ പങ്കെടുത്തിരുന്നില്ല.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ആപ്പ് വേണമെന്നില്ല, കെഎസ്ആർടിസി ടിക്കറ്റ് ഇനി വാട്സാപ്പ് വഴിയെടുക്കാം, എ ഐ ടിക്കറ്റിംഗ് സംവിധാനം റെഡി