അനുബന്ധ വാര്‍ത്തകള്‍
- ഈ സ്ത്രീയെ അറിയുമോ? ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയവര്‍ക്കായി തെരച്ചില്‍ തുടരുന്നു
- തെക്കന്‍ ശ്രീലങ്കയ്ക്കും സമീപപ്രദേശത്തുമായി ഒരു ചക്രവാത ചുഴി; കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
- വയനാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എംഡിഎംഎ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍
- വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം: കാസര്‍ഗോഡ് പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു
- ജനുവരിമുതല്‍ കെഎസ്ആര്‍ടിസിയില്‍ ഡിജിറ്റല്‍ പണമിടപാടിനുള്ള സൗകര്യം ഒരുക്കും
ചാവക്കാട് ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നെന്ന് വ്യാജ വാര്‍ത്ത; സത്യാവസ്ഥ ഇതാണ്
ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നെന്ന് വ്യാജവാര്‍ത്ത. മലയാള മനോരമ അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ ഇന്നലെ രാത്രിയോടെയാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ചാവക്കാട് ബിബിസി ടൂറിസം ഫ്‌ളോട്ടിങ് ബ്രിഡ്ജ് ഡയറക്ടര്‍മാരില്‍ ഒരാളായ ശരത് പറഞ്ഞു.
കടലേറ്റം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യേകം പരിശീലനം ലഭിച്ചവരെ ഉപയോഗിച്ച് ബ്രിഡ്ജ് കയറ്റിവച്ചതാണെന്ന് ശരത് പറഞ്ഞു. അതുകൊണ്ട് തന്നെ ഈ സമയത്ത് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. തങ്ങളുടെ സംരഭത്തെ തകര്‍ക്കാന്‍ വേണ്ടിയാണ് വസ്തുനിഷ്ഠമല്ലാത്ത ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും ശരത് കൂട്ടിച്ചേര്‍ത്തു.