ഈ സ്ത്രീയെ അറിയുമോ? ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയവര്‍ക്കായി തെരച്ചില്‍ തുടരുന്നു

അതിനിടെ പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു

രേണുക വേണു| Last Modified ബുധന്‍, 29 നവം‌ബര്‍ 2023 (10:29 IST)

കൊല്ലം ഓയൂരില്‍ നിന്ന് ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘം ആദ്യം പോയത് വര്‍ക്കല ഭാഗത്തേക്ക് എന്ന് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കല ഭാഗത്ത് പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രതികളെ പിടികൂടുന്നതിനു ദക്ഷിണ മേഖലയിലെ ഡിഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കിയിട്ടുണ്ട്.

അതിനിടെ പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കുട്ടിയുടെയും കഴിഞ്ഞ ദിവസം പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീ സംസാരിച്ച കടയുടമയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. സംഘത്തില്‍ രണ്ട് സ്ത്രീകള്‍ ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. അബിഗേലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംശയിക്കുന്ന 30 സ്ത്രീകളുടെ ചിത്രങ്ങള്‍ അബിഗേലിനെ പൊലീസ് കാണിച്ചു. എന്നാല്‍ കുട്ടി ആരെയും തിരിച്ചറിഞ്ഞില്ല.





അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :