അനുബന്ധ വാര്‍ത്തകള്‍
- വാഷിംഗ്മെഷീൻ കൈക്കൂലിയായി വാങ്ങിയ ആർ.ഡി.ഒയ്ക്ക് തടവ് ശിക്ഷ
- ശസ്ത്രക്രിയ നടത്താന്‍ രോഗിയില്‍ നിന്ന് 3000 രൂപ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ അറസ്റ്റില്‍; വീട്ടിലെ കിടക്കയുടെ ഉള്ളില്‍ നിന്ന് 15.20 ലക്ഷം രൂപ കണ്ടെത്തി, സംഭവം തൃശൂരില്‍
- കൈക്കൂലി കേസിൽ വില്ലേജ് അസിസ്റ്റന്റിനു രണ്ടു വർഷം തടവും പിഴയും
- കൈക്കൂലിക്കേസിൽ കെ.എസ്.ഇ.ബി ഓവർസിയർ പിടിയിൽ
- കൈക്കൂലിക്കേസിൽ പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ
കൈക്കൂലിക്കേസിൽ പുറത്തായ സബ് രജിസ്ട്രാർക്കെതിരെ വീണ്ടും കേസുകൾ
കോഴിക്കോട് : അടുത്തിടെ കൈക്കൂലി കേസിൽ ശിക്ഷ ലഭിച്ചു സർക്കാർ സർവീസിൽ നിന്ന് പുറത്തായ സബ് രജിസ്ട്രാർക്കെതിരെ വീണ്ടും കേസുകൾ എന്ന് റിപ്പോർട്ട്. കോഴിക്കോട് ചേവായൂരിൽ സബ് രജിസ്ട്രാർ ആയിരിക്കെ അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ സസ്പെൻഷനിലായ പി.കെ.ബീനയെ കേസ് വിധി വന്നതോടെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു.
സർവീസിൽ നിന്ന് വിരമിച്ച വില്ലേജ് ഓഫീസർ ഭാസ്കരൻ നായർ നൽകിയ പരാതിയിലാണ് ബീനയുടെ ജോലി പോയത്. എന്നാൽ ഹൈക്കോടതി കേസിൽ ബീനയ്ക്ക് ജാമ്യം നൽകിയതിനാൽ നടപടി ഒഴിവാക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ജയിൽ ശിക്ഷ അനുഭവിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഇവരെ സർവീസിൽ നിന്ന് പുറത്താക്കിയത്. ഇതിനിടെ ഇവർ രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കാൻ ശ്രമിച്ചിട്ടും കേസിനു പിന്നാലെ പോകാൻ ഭാസ്കരൻ നായർ തയ്യാറായി. ഇതാണ് ബീനയ്ക്ക് വിനയായത്. എന്നാൽ പുതിയ റിപ്പോർട്ട് അനുസരിച്ചു ഇവർ സർക്കാർ ഭൂമി മരിച്ചു വിട്ട കേസിലും അനധികൃത സ്വത്ത് സമ്പാദനത്തിലും പ്രതി ആയിരിക്കുകയാണ്.