1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. BJP Thiruvananthapuram Corporation

നഗരം നാറ്റിച്ച് ബിജെപി; തിരുവനന്തപുരത്ത് അജൈവമാലിന്യ ശേഖരണം പാളി

ബിജെപി ഭരിക്കുന്ന കോർപറേഷനിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി മാലിന്യ പ്രശ്‌നം റിപ്പോർട്ട് ചെയ്യുന്നുണ്ട്

VV Rajesh Thiruvananthapuram Mayor, Local Body Election Results, Local Body Election 2025 Results Live Updates, Local Body Election 2025, Kerala Election Results 2025, Kerala Local Body Election, LDF, UDF, BJP, തദ്ദേശ തിരഞ്ഞെടുപ്പ് ഫലം, കേരള തദ്ദേശ ത
തിരുവനന്തപുരം നഗരത്തിൽ അജൈവ മാലിന്യശേഖരണം പാളി. നഗരത്തിൽ പലയിടങ്ങളിലും മാലിന്യം കുമിഞ്ഞുകൂടിയ അവസ്ഥയിലാണ്. വീടുകളിൽ നിന്നുള്ള അജൈവ മാലിന്യശേഖരണമാണ് പൂർണമായി താറുമാറായിരിക്കുന്നത്. പുലർച്ചെ നാലുമണിക്ക് ആരംഭിച്ചിരുന്ന ശുചീകരണ പ്രവർത്തനങ്ങൾ നിലച്ചതോടെ ചാക്ക, കുന്നുകുഴി, വള്ളക്കടവ്, ഈഞ്ചക്കൽ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മാലിന്യത്താൽ പൊറുതിമുട്ടുകയാണ്.
 
കുടിവെള്ളക്ഷാമത്തിനും തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തതിനും പിന്നാലെയാണ് നഗരത്തിൽ മാലിന്യ ശേഖരണവും താളംതെറ്റിയിരിക്കുന്നത്. 'മാറാത്തത് മാറും' എന്ന അവകാശവാദത്തോടെ ഭരണത്തിലെത്തിയ ബിജെപി നഗരം നാറ്റിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ വിമർശനം. പ്രശ്‌ന പരിഹാരത്തിനു നഗരസഭ അടിയന്തരമായി ഇടപെടണമെന്ന് നഗരവാസികൾ ആവശ്യപ്പെടുന്നു. 
 
ബിജെപി ഭരിക്കുന്ന കോർപറേഷനിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി മാലിന്യ പ്രശ്‌നം റിപ്പോർട്ട് ചെയ്യുന്നുണ്ട്. അധികാരത്തിലെത്തിയാൽ ഉടൻ പരിഹാരം കാണുമെന്ന് ബിജെപി അവകാശപ്പെട്ടിരുന്ന ആമയിഴഞ്ചാൻ തോട് മാലിന്യക്കെട്ടായി തുടരുകയാണ്. നേരത്തെ കൃത്യമായി നടന്നിരുന്ന കാനകളുടെ ശുചീകരണവും മണ്ണുനീക്കലും ഇപ്പോൾ പൂർണമായി നിലച്ചു. മഴക്കാലം വരുമ്പോൾ വെള്ളക്കെട്ട് രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് കോർപറേഷൻ അധികാരികൾ ഇടപെട്ടില്ലെങ്കിൽ നഗരം പൂർണമായി നാറുമെന്നും നഗരവാസികൾ പറയുന്നു.
About Writer
WEBDUNIA