August Month Bank Holidays: ഈ മാസം മൊത്തം അവധിയാണേ...! ശ്രദ്ധിക്കുക
August Month Bank Holiday: ഓഗസ്റ്റ് മാസത്തിൽ ഞായറാഴ്ച ഉൾപ്പെടുത്താതെ ബാങ്ക് അവധി ദിനങ്ങൾ ആറെണ്ണം. തത്വത്തിൽ ഈ മാസത്തിലെ 30 ദിവസങ്ങളിൽ 11 ദിവസവും ബാങ്കുകൾ പ്രവർത്തിക്കില്ല.
ഓഗസ്റ്റ് 2, 9, 16, 23, 30 ദിവസങ്ങൾ ഞായറാഴ്ച ആയതിനാൽ ബാങ്ക് അവധിയാണ്. എട്ടാം തിയതി രണ്ടാം ശനിയാഴ്ചയും ബാങ്കുകൾ പ്രവൃത്തിക്കില്ല.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 22 നാലാം ശനി
ഓഗസ്റ്റ് 25 ഉത്രാടം
ഓഗസ്റ്റ് 26 തിരുവോണം
ഓഗസ്റ്റ് 28 ശ്രീനാരായണ ഗുരു ജയന്തി (നാലാം ഓണം)
എന്നീ ദിവസങ്ങളിലും ബാങ്കുകൾക്ക് അവധിയാണ്.
ഓഗസ്റ്റ് 12 കർക്കടകവാവ് ദിവസം സംസ്ഥാനത്ത് പൊതു അവധിയാണ്. എന്നാൽ ഈ അവധി ബാങ്കുകൾക്ക് ബാധകമല്ല.