1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. August 6 Kerala Weather Alert

Kerala Weather: തീവ്രത അല്‍പ്പം കുറയും, എങ്കിലും മഴ തുടരും; രണ്ടിടത്ത് റെഡ് അലര്‍ട്ട്

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്

Heavy Rain Alert in Kerala, Kerala Weather July 26 Alerts, Kerala weather, Kerala Rain, Kerala Rain Alert, Kerala Climate, കേരളം മഴ, കേരളം കാലാവസ്ഥ, കേരളം മഴ അലർട്ട്
Kerala Weather: സംസ്ഥാനത്ത് ഇന്നും മഴ തുടരും. മധ്യ കേരളത്തില്‍ ഇന്നലെ ലഭിച്ചതുപോലെ തീവ്ര അളവില്‍ മഴയുണ്ടാകില്ല. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മാത്രമാണ് ഇന്ന് റെഡ് അലര്‍ട്ട്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ട്. 
 
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യത. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 
 
തെക്കന്‍ കേരളത്തിന് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ തമിഴ്‌നാട് തീരത്തിനു സമീപം ഉയര്‍ന്ന ലെവലില്‍ ചക്രവാതചുഴി. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം  നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 
 
കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഇവിടങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
About Writer
രേണുക വേണു
അടുത്ത ലേഖനം
Flash Floods in Uttarkashi: ഉത്തരകാശിയില്‍ മിന്നല്‍ പ്രളയം; നാല് മരണം, നൂറോളം പേര്‍ കുടുങ്ങി കിടക്കുന്നു