1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Weather August 4 Alert

Kerala Weather: ചക്രവാതചുഴി, മഴ കനക്കും; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നുമുതല്‍ ജൂലൈ ഏഴ് വരെ മത്സ്യബന്ധനത്തിനു പോകാന്‍ വിലക്കുണ്ട്

Kerala Weather Live Updates July 19, Low Pressure in Bengal Sea Heavy Rain, Kerala Weather News Live July 19, Heavy Rain, Kerala Weather Live Updates July 19, Kerala Weather News Malayalam Live, Kerala Weather News in Malayalam Live, Kerala Weather i
Kerala Weather: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ തമിഴ്‌നാട് തീരത്തിനു സമീപം ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. കേരളത്തില്‍ അടുത്ത മൂന്ന് ദിവസം മഴ തുടരും. തുടക്കത്തില്‍ മധ്യ തെക്കന്‍ കേരളത്തിലും തുടര്‍ന്ന് വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്കു സാധ്യത. 
 
ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ള ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. 
 
കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നുമുതല്‍ ജൂലൈ ഏഴ് വരെ മത്സ്യബന്ധനത്തിനു പോകാന്‍ വിലക്കുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 
തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള തീര പ്രദേശങ്ങളില്‍ കടലാക്രമണത്തിനു സാധ്യതയുണ്ട്. കേരളത്തിന്റെ അന്തരീക്ഷത്തില്‍ പടിഞ്ഞാറന്‍ - വടക്ക് പടിഞ്ഞാറന്‍ കാറ്റും ശക്തമാണ്. 
അടുത്ത ലേഖനം
Nimisha Priya Case: 'വധശിക്ഷ ഉടന്‍ നടപ്പിലാക്കണം'; ഒത്തുതീര്‍പ്പിനില്ലെന്ന് ആവര്‍ത്തിച്ച് തലാലിന്റെ സഹോദരന്‍