Flash Floods in Uttarkashi: ഉത്തരകാശിയില്‍ മിന്നല്‍ പ്രളയം; നാല് മരണം, നൂറോളം പേര്‍ കുടുങ്ങി കിടക്കുന്നു

ഉത്തരാഖണ്ഡിലെ ഹര്‍ഷില്‍ ഉണ്ടായ മേഘവിസ്‌ഫോടനമാണ് മിന്നല്‍ പ്രളയത്തിനു കാരണം

Heavy Rain, Uttarakashi flood, Flood in Uttarakashi, ഉത്തരകാശിയില്‍ മിന്നല്‍ പ്രളയം
രേണുക വേണു| Last Modified ബുധന്‍, 6 ഓഗസ്റ്റ് 2025 (09:24 IST)
Flash Flood - Uttarkashi

Uttarkashi Floods: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മിന്നല്‍ പ്രളയം. നാല് പേര്‍ മരിച്ചതായും നൂറോളം പേര്‍ കുടുങ്ങി കിടക്കുന്നതായും സൂചന. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ഞെട്ടലായിരിക്കുകയാണ്.

ഉത്തരാഖണ്ഡിലെ ഹര്‍ഷില്‍ ഉണ്ടായ മേഘവിസ്‌ഫോടനമാണ് മിന്നല്‍ പ്രളയത്തിനു കാരണം. ഉത്തരകാശിയിലെ ധരാലിയിലാണ് സ്ഥിതിഗതികള്‍ വഷളായിരിക്കുന്നത്. ധരാലി ഗ്രാമം മേഘവിസ്‌ഫോടനത്തിലും മണ്ണിടിച്ചിലിലും പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലാണ്. വിനോദസഞ്ചാരികള്‍ അടക്കം ഒട്ടേറെ പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.


ഇന്നലെ ഉച്ചയ്ക്കു 1.45 ഓടെയാണ് ആദ്യ വന്‍ മേഘവിസ്‌ഫോടനമുണ്ടായത്. ഇതിനു പിന്നാലെ സുഖി ടോപ്പില്‍ സൈനിക ക്യാംപിനു സമീപത്തായി വീണ്ടും മേഘവിസ്‌ഫോടനം ഉണ്ടായി. ഹര്‍ഷീലിലുള്ള സൈനിക ക്യാംപ് തകര്‍ന്നു. ഹരിദ്വാറില്‍ ശക്തമായ മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഗംഗയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഹരിദ്വാറിലും വെള്ളക്കെട്ട് അതിരൂക്ഷം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :