Kerala Weather: ഇപ്പോഴത്തെ മഴയ്ക്കു കാരണം ചക്രവാതചുഴി; ന്യൂനമര്‍ദ്ദമാകുമോ?

തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പൊതുവെ മേഘാവൃതം

Kerala Weather August 5 Alert, Kerala Weather Alert August 5, August 5 Kerala Weather Alert, Heavy Wind Alert in Kerala August 3, Kerala Weather News, Kerala Weather, Kerala Weather News in Malayalam, Rain, Wind, Kerala Weather, Heavy Wind with Rain
Thiruvananthapuram| രേണുക വേണു| Last Updated: ചൊവ്വ, 5 ഓഗസ്റ്റ് 2025 (13:36 IST)

Kerala Weather: മധ്യ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ തൃശൂര്‍, എറണാകുളം ജില്ലകളില്‍ മഴ തകര്‍ക്കുകയാണ്. തൃശൂര്‍ നഗരത്തിലും മണ്ണുത്തി-മുക്കാട്ടുകര റോഡിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.

തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പൊതുവെ മേഘാവൃതം. ഇന്ന് രാത്രി വരെ ഇവിടങ്ങളില്‍ മഴ തുടരും. കേരള തീരത്തിനു മുകളിലെ ചക്രവാതചുഴിയുടെ സ്വാധീനത്താലാണ് സംസ്ഥാനത്ത് ചെറിയൊരു ഇടവേളയ്ക്കു ശേഷം കാലവര്‍ഷം ശക്തിപ്പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ മഴ നാളെയോടെ തീവ്രത കുറഞ്ഞേക്കാം.

ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനു മുന്‍പുള്ള കാറ്റിന്റെ കറക്കമാണ് ചക്രവാതചുഴി. കാറ്റിന്റെ കറക്കത്തിനു ശക്തി കൂടുന്നതോടെ ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി രൂപാന്തരം പ്രാപിക്കും. കാറ്റിന്റെ ശക്തികുറഞ്ഞ കറക്കമാണ് ചക്രവാതചുഴി. മര്‍ദ്ദവ്യതിയാനം കാരണം ചാക്രിക രീതിയില്‍ കാറ്റു കറങ്ങുന്നതാണ് ചക്രവാതചുഴിക്ക് കാരണം. അതേസമയം എല്ലാ ചക്രവാതചുഴികളും ന്യൂനമര്‍ദ്ദമാകണമെന്നില്ല. നിലവില്‍ കേരള തീരത്തുള്ള ചക്രവാതചുഴി ന്യൂനമര്‍ദ്ദമാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ന്യൂനമര്‍ദ്ദമായാല്‍ മഴയുടെ തീവ്രത കൂടിയേക്കാം.

ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കു സാധ്യതയുള്ള റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :