ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം; ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്കെതിരെ കമ്മീഷണറുടെ ശാസന
ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ക്കെതിരെ കമ്മീഷണറുടെ ശാസന. കമ്മീഷണര്‍ ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ശാസന. സംഭവത്തെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ് പോലീസുകാരെ കമ്മീഷണര്‍ ശാസിച്ചത്. മുട്ടയെറിയുമ്പോള്‍ പ്രതിക്കൊപ്പം പോലീസ് ഓടിയല്ലാതെ തടഞ്ഞില്ലെന്ന് കമ്മീഷണര്‍ പറഞ്ഞു.
എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് ചെയ്ത് പ്രതിഷേധകരെ അടിച്ചോടിച്ചില്ലെന്ന് കമ്മീഷണര്‍ കാര്‍ത്തിക് ചോദിച്ചു. അതേസമയം ഉന്നത ഉദ്യോഗസ്ഥര്‍ ഒന്നും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയില്ലെന്നായിരുന്നു പോലീസുകാരുടെ മറുപടി. ആക്രമണം അപ്രതീക്ഷിതമായിരുന്നുവെന്നും പോലീസ് അറിയിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകള്‍ വീണയുടേയും ബേക്കറി ജംഗ്ഷനിലെ വസതിയിലാണ് ഇഡി റെയ്ഡ് നടത്തിയത്.
ഇവിടെയാണ് ഇഡിക്കെതിരെ ആക്രമണം ഉണ്ടായത്. റെയ്ഡ് കഴിഞ്ഞു മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാറാണ് ആക്രമിക്കപ്പെട്ടത്. മെയ് 27നാണ് സംഭവം നടന്നത്. എട്ടുമണിക്കൂറോളമാണ് ഇഡി മിന്നല്‍ പരിശോധന നടത്തിയത്.