1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Aswanth Kok Photo After Arrest and Case

'എനിക്കൊരു പ്രശ്‌നവുമില്ല'; അറസ്റ്റിന് പിന്നാലെ ചിത്രം പങ്കുവെച്ച് അശ്വന്ത് കോക്ക്

Aswanth Kok, Aswanth Kok Arrest, Aswanth Kok Arrest and case, Aswanth Kok Controversy, Aswanth Kok Youtube
Aswanth Kok Arrest

മദ്യപിച്ചു വാഹനമോടിച്ചതിനു അറസ്റ്റിലായതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുമായി പ്രമുഖ യുട്യൂബർ അശ്വന്ത് കോക്ക്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം വീട്ടിൽ നിന്നുള്ള ചിത്രമാണ് ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചിരിക്കുന്നത്. 
 
കൂളിങ് ഗ്ലാസ് ലുക്കിൽ കോക്ക് 
 
എന്തൊക്കെ സംഭവിച്ചാലും തനിക്കൊരു പ്രശ്‌നവുമില്ല എന്ന ആറ്റിറ്റിയൂഡിലാണ് അശ്വന്ത് കോക്കിന്റെ പുതിയ ചിത്രം. കൂളിങ് ഗ്ലാസിൽ പങ്കുവെച്ച ചിത്രത്തിനു താഴെ നിരവധി പേർ പിന്തുണച്ചും വിമർശിച്ചും രംഗത്തുണ്ട്. 
 
മദ്യപിച്ചിരുന്നോ എന്ന ചോദ്യത്തിനു മറുപടിയില്ല 
 
അറസ്റ്റിന് ശേഷം വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ മാധ്യമങ്ങൾ അശ്വന്ത് കോക്കിനോട് 'മദ്യപിച്ചിരുന്നോ' എന്ന് ചോദിച്ചു. എന്നാൽ 'അതൊക്കെ എന്തിനാ നിങ്ങളോട് പറയുന്നത്' എന്നായിരുന്നു അശ്വന്തിന്റെ മറുപടി. 
 
മദ്യലഹരിയിൽ ഡ്രൈവിങ് 
 
മദ്യപിച്ച് കാറോടിച്ച് മൂന്ന് വാഹനങ്ങളിൽ ഇടിച്ച കേസിലാണ് കോക്കിനെ അറസ്റ്റ് ചെയ്തത്. നടക്കാവ് പൊലീസാണ് കോഴിക്കോട് ഉള്ളിയേരി സ്വദേശിയായ അശ്വന്ത് കോക്കിനെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. കാറിലും ബൈക്കിലും അശ്വന്ത് ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. നാട്ടുകാർ നൽകിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് അശ്വന്തിനെ വാഹനത്തിൽ നിന്ന് ഇറക്കുമ്പോൾ ലക്കുകെട്ട നിലയിലായിരുന്നു.
 
നാട്ടുകാർ തടഞ്ഞുവെച്ചു 
 
നാട്ടുകാരാണ് വാഹനം തടഞ്ഞുനിർത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. നാട്ടുകാരിൽ ചിലർ അശ്വന്തിനെ മർദ്ദിച്ചതായും വിവരമുണ്ട്. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തുടർന്ന് അശ്വന്തിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയി. ഇടിച്ച വാഹനങ്ങളുടെ ഉടമകൾ നൽകിയ പരാതിപ്രകാരം അശ്വന്തിനെതിരെ കേസ് റജിസ്റ്റർ ചെയ്ത് തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. Also Read : നെതന്യാഹുവിനെന്താണ് യുഎഇയിൽ കാര്യം?, രഹസ്യ സന്ദർശനം നടത്തിയതായി റിപ്പോർട്ട്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Aswanth Kok: മദ്യലഹരിയിൽ ഡ്രൈവിങ്, മൂന്ന് വാഹനങ്ങളിൽ ഇടിച്ചു; യുട്യൂബർ അശ്വന്ത് കോക്ക് അറസ്റ്റിൽ