1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Case Registered on Cyber Attack against KC veugopal

വേണുഗോപാലിനെതിരായ സൈബർ അറ്റാക്ക്; സതീശൻ അനുകൂലികൾക്കെതിരെ കേസ്, നിർദേശം നൽകിയത് ചെന്നിത്തല

VD Satheesan, KC Venugopal, Satheesan Government, VD Satheesan vs KC Venugopal, Satheesan and Venugopal issue, Rahul Gandhi
KC Venugopal and VD Satheesan

എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരായ സൈബർ ആക്രണത്തിൽ വി.ഡി.സതീശൻ അനുകൂലികളായ കോൺഗ്രസുകാർക്കെതിരെ കേസ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശത്തെ തുടർന്നാണ് പൊലീസ് കേസെടുത്തത്. 
 
വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ സതീശൻ അനുകൂലികളായ അഞ്ച് പേർക്കെതിരെയാണ് പൊലീസ് ഇന്നലെ കേസെടുത്തത്. സോഷ്യൽ മീഡിയ അധിക്ഷേപ പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോൺസൺ എബ്രഹാമായിരുന്നു പരാതിയുമായി പൊലീസിനെ സമീപിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ തുടർച്ചയായി സൈബർ ആക്രമണം നടത്തിയെന്നായിരുന്നു പരാതി. മാസങ്ങൾക്ക് മുൻപ് നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസമാണ് ആഭ്യന്തര മന്ത്രി നടപടിക്ക് നിർദേശം നൽകിയത്.
 
ഏത് ഗ്രൂപ്പിലെ നേതാവായാലും സൈബർ ഇടത്ത് അവഹേളിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് കെ.സി.വേണുഗോപാൽ പ്രതികരിച്ചു. സതീശൻ അനുകൂലികൾക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് വേണുഗോപാലിന്റെ പ്രതികരണം.
അടുത്ത ലേഖനം
ബസിലും പാർക്കിലും പോലും സ്ത്രീകൾക്ക് രക്ഷയില്ല, നിർഭയ കേസിന് സമാനം: സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി