1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Netanyahu secret meeting UAE President mohammed bin zayed

നെതന്യാഹുവിനെന്താണ് യുഎഇയിൽ കാര്യം?, രഹസ്യ സന്ദർശനം നടത്തിയതായി റിപ്പോർട്ട്

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎഇയില്‍ രഹസ്യ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്.

Netanyahu
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎഇയില്‍ രഹസ്യ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്. സ്വകാര്യ വിമാനത്തില്‍ നെതന്യാഹു അബുദാബിയിലെത്തിയെന്നും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയെന്നും 4 മണിക്കൂറോളം യുഎഇയില്‍ ചെലവഴിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ യുഎഇ സന്ദര്‍ശനത്തെ പറ്റി പ്രതികരിക്കാന്‍ ഇസ്രായേല്‍ ഇതുവരെയും തയ്യാറായിട്ടില്ല.
 
കഴിഞ്ഞ മാര്‍ച്ച് 26ന് ഒമാന്‍ അതിര്‍ത്തിയിലുള്ള അല്‍ ഐനില്‍ വെച്ച് നെതന്യാഹുവും യുഎഇ പ്രസിഡന്റും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കാര്യം പരസ്യമായതില്‍ ഇരു രാജ്യങ്ങള്‍ക്കിടയിലും നയതന്ത്ര പ്രശ്‌നങ്ങളുണ്ടായിരുന്നു. 2023 ഒക്ടോബര്‍ 7ലെ ഹമാസ് ആക്രമണത്തിന് ഒരാഴ്ച മുന്‍പ് യുഎഇ നേതാവ് നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ ഈ വിവരം ഇസ്രയേലി ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കോ സൈന്യത്തിനോ കൈമാറിയിരുന്നില്ലെന്നും ഇസ്രയേലി പത്രമായ ഹാറെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 
 എന്നാല്‍ ഈ ആരോപണങ്ങള്‍ നെതന്യാഹു തള്ളികളഞ്ഞിരുന്നു. ഈ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും വലിയ ആരോപണങ്ങളാണ് നെതന്യാഹു നേരിടുന്നത്. 2020ല്‍ അബ്രഹാം ഉടമ്പടി വഴി നയതന്ത്ര ബന്ധം സ്ഥാപിച്ച ശേഷം ഇസ്രായേലും യുഎഇയും തുറന്ന ആശയവിനിമയം നിലനിര്‍ത്തുന്നുണ്ട്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
തുനിഞ്ഞിറങ്ങി എം എ ബേബി, ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ പ്രതിപക്ഷ പാർട്ടികളെ അണിനിരത്തും, കേജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി