സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 22 ഡിസംബര്‍ 2025 (18:21 IST)
പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് കുടുംബത്തിന് 10 ലക്ഷം രൂപയില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കാന്‍ സമവായത്തിലെത്തി. മന്ത്രി കെ രാജനും ജില്ലാ ഭരണകൂടവും കുടുംബവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
മൃതദേഹം എംബാം ചെയ്ത് ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോകുമെന്ന് കുടുംബത്തിന്റെ ഉറപ്പ് ലഭിച്ചു. അക്രമികള്‍ക്കെതിരായ കേസില്‍ എസ്സി/എസ്ടി ആക്ട് ഉള്‍പ്പെടുത്തണമെന്ന കുടുംബത്തിന്റെ ആവശ്യവും അംഗീകരിച്ചു. രാംനാരായണന്റെ കുടുംബത്തെയും ബന്ധുക്കളെയും വിമാനമാര്‍ഗം വീട്ടിലേക്ക് കൊണ്ടുപോകും.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനുശേഷം മാത്രമേ മൃതദേഹം ഏറ്റെടുക്കൂ എന്ന നിലപാടിലായിരുന്നു രാംനാരായണന്റെ കുടുംബം. തുടര്‍ന്ന് അവരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ സമ്മതിച്ചു. കുടുംബത്തിന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കയാണ്.