അനുബന്ധ വാര്‍ത്തകള്‍
- അമ്പൂരി കൊലപാതകം: രണ്ടാം പ്രതി രാഹുൽ പൊലീസ് കസ്റ്റഡിയിൽ; കൊല നടത്തിയത് കാറിൽ വെച്ചെന്ന് കുറ്റസമ്മതം
- ‘അഖിലുമായി പിരിയുകയാണ്, മറ്റൊരാളുമായി ബന്ധമുണ്ട്, ചെന്നൈയിലേക്ക് പോകുന്നു’ - രാഖിയുടെ അവസാനത്തെ മെസേജിന് പിന്നിലും അഖിൽ തന്നെ
- രാഖി കൊലക്കേസ്; അഖിലിനെ തേടി പൊലീസ് ദില്ലിയിലേക്ക്, ഇതുവരെ പിടികൂടാനായില്ല
- എം എൽ എ എൽദോ എബ്രഹാമിന്റെ കൈയ്യൊടിഞ്ഞിട്ടില്ലെന്ന് പൊലീസ്
- ‘എന്റെ അനിയന്റെ വിവാഹം നീ മുടക്കും അല്ലേടീ, നീ ജീവിച്ചിരിക്കണ്ട’; അപ്രതീക്ഷിത നീക്കത്തിൽ രാഖി ഞെട്ടി, പിടഞ്ഞു, ചലനമറ്റു
ആമ്പൂർ രാഖി കൊലപാതകം; അഖിലിന് നേരെ കല്ലെറിഞ്ഞ് നാട്ടുകാർ, അച്ഛനേയും മക്കളേയും ഒരുമിച്ച് ചോദ്യം ചെയ്യും
ആമ്പൂർ രാഖി കൊലപാതകത്തിൽ മുഖ്യപ്രതിയായ അഖിലിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ. അഖിലിനെ തെളിവെടുപ്പിനായി എത്തിച്ചതാണ് സംഘത്തിനിടയാക്കിയത്. പ്രതിക്കുനേരെ നാട്ടുകാര്‍ കല്ലെറിഞ്ഞു. പോലീസ് വാഹനം നാട്ടുകാര്‍ തടയുകയും ചെയ്തു.
അഖിലിന്റെയും രാഹുലിന്റെയും അച്ഛന്‍ മണിയന്‍ പറയുന്നതെല്ലാം കള്ളമെന്ന് അയല്‍വാസികൾ. പറമ്പിൽ കിളച്ചതും, കുഴിച്ചു മൂടിയതുമെല്ലാം അച്ഛന്‍ മണിയന്റെ കൂടി അറിവോടെയാണെന്ന് അയല്‍വാസികള്‍ പറഞ്ഞു.
നാല് പേര്‍ നിന്നാണ് സംഭവ ദിവസം പറമ്പ് കിളച്ചത്. അഖിലും, രാഹുലും, അച്ഛന്‍ മണിയനും, അയല്‍ക്കാരന്‍ ആദര്‍ശും ചേര്‍ന്നാണ് കിളച്ചതെന്നാണ് കരുതുന്നത്. കിളയ്ക്കുമ്‌ബോള്‍ മണിയനോട് എന്തിനാണ് ഇങ്ങനെ വലിയ കുഴിയെടുക്കുന്നതെന്നും കിളയ്ക്കുന്നതെന്നും ചോദിച്ചെന്നും മറുപടി കിട്ടിയില്ലെന്നും അയല്‍വാസികള്‍ പറഞ്ഞു.
മണിയന് സംഭവവുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണിത്. പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന പ്രധാന പ്രതി അഖിലേഷിന്റെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം കേസിലെ രണ്ടാം പ്രതി രാഹുലിനെ കൂടി കസ്റ്റഡിയില്‍ വാങ്ങി അച്ഛനെയും മക്കളെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്.
അതേസമയം, കൊലപ്പെടുത്താനുപയോഗിച്ച കയർ കണ്ടെത്താനാകാതെ പൊലീസ് മടങ്ങി.