രാഖി കൊലക്കേസ്; അഖിലിനെ തേടി പൊലീസ് ദില്ലിയിലേക്ക്, ഇതുവരെ പിടികൂടാനായില്ല

Last Modified ശനി, 27 ജൂലൈ 2019 (11:16 IST)
അമ്പൂരി രാഖി കൊലക്കേസില്‍ പ്രതികളായ അഖിലിനെ ഇതുവരെ പിടികൂടാൻ പൊലീസിനായിട്ടില്ല. സൈനിക കേന്ദ്രത്തില്‍ പ്രതിയായ അഖില്‍ ഉള്ളതായി സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് ഡൽഹിയിലേക്ക് യാത്രയായിരിക്കുകയാണ്.

രാഖിയെ കൊലപ്പെടുത്തിയ ശേഷം ജൂണ്‍ 27നാണ് അവധി തീര്‍ന്ന് സൈനികനായ അഖില്‍ ദില്ലിയിലെക്ക് മടങ്ങിയത്. സൈനിക കേന്ദ്രവുമായി പൊലീസ് നിരന്തരം ബന്ധപ്പെട്ടുകൊണ്ടുമിരുന്നു. അഖില്‍ അവിടെയുള്ളതായുള്ള സൂചനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ദില്ലിയിലെക്ക് പുറപ്പെട്ടത്.

അതേസമയം, കൂട്ടുപ്രതിയായ ആദര്‍ശിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ രാഖിയും അഖിലും വിവാഹിതരായെന്ന് പൊലീസ് വ്യക്തമാക്കുന്നു. ആദര്‍ശിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 15ന് എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് ഇവര്‍ വിവാഹിതരായത്. പിന്നീട് മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തതിനാലാണ് രാഖി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. ഇതെതുടര്‍ന്നാണ് രാഖിയെ വകവെരുത്താന്‍ അഖിലും രാഹുലും തീരുമാനിച്ചതെന്നും പൊലീസ് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :