1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sugathan BJP Thiruvananthapuram

'സുഗതൻ ഇറങ്ങണം'; കാപ്പ കേസ് പ്രതിക്കായി ബിജെപി, ഭൂരിപക്ഷ ഭീഷണിയിൽ കൗൺസിൽ യോഗം വിളിക്കാൻ പേടി

സ്വതന്ത്രന്റെ പിൻബലത്തിലാണ് തിരുവനന്തപുരം കോർപറേഷനിൽ ബിജെപി അധികാരത്തിൽ കയറിയിരിക്കുന്നത്

R Sugathan
കാപ്പ കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ സുഗതനെ പുറത്തിറക്കാൻ തിരക്കിട്ട നീക്കങ്ങളുമായി ബിജെപി. കേവല ഭൂരിപക്ഷ പേടിയിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി ഭരണം കൗൺസിൽ യോഗങ്ങൾ പോലും വിളിക്കുന്നില്ല. ഒരു കൗൺസിലർ ജയിലിലായതോടെ ബിജെപി പ്രതിസന്ധിയിലായിരിക്കുകയാണ്. 
 
സ്വതന്ത്രന്റെ പിൻബലത്തിലാണ് തിരുവനന്തപുരം കോർപറേഷനിൽ ബിജെപി അധികാരത്തിൽ കയറിയിരിക്കുന്നത്. വിയ്യൂർ സെൻട്രൽ ജയിലിലുള്ള കൗൺസിലർ സുഗതനെ ജാമ്യത്തിലിറക്കാൻ ബിജെപി സകല സന്നാഹങ്ങളുമൊരുക്കുകയാണ്. മേയർ വി വി രാജേഷ് നേരിട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.
 
ചട്ടംലംഘിച്ചതിനാൽ സുഗതൻ ഉൾപ്പെടെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു. 19 കൗൺസിലർമാരും വീണ്ടും സത്യപ്രതിജ്ഞ ചെയ്തെങ്കിലും കരുതൽ തടങ്കലിലായതിനാൽ സുഗതന്റെ സത്യപ്രതിജ്ഞ നടക്കാത്തത് ബിജെപിക്കു വെല്ലുവിളിയാണ്. ഹൈക്കോടതി അനുവദിച്ച സമയം രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിക്കും. ഹൈക്കോടതിവിധി നടപ്പാക്കുന്നതിന് ഒരുദിവസമെങ്കിലും സുഗതനെ ജാമ്യത്തിൽ വിടണമെന്നാവശ്യപ്പെട്ടാണ് മേയർ നെടുമങ്ങാട് കോടതിയിൽ അപേക്ഷ നൽകിയത്. വാദംകേട്ട കോടതി കമീഷണറോട് റിപ്പോർട്ട് തേടിയിരുന്നു. 
 
പൊലീസ് റിപ്പോർട്ട് പരിശോധിച്ച്, വ്യാഴാഴ്ച കേസ് ഹിയറിങ്ങിന് വിളിച്ചിട്ടുണ്ട്. കാപ്പ കേസിൽ സുഗതനെ ജാമ്യത്തിലിറക്കാനുള്ള ബിജെപിയുടെ പരിശ്രമവും പരാജയപ്പെട്ടു. ആറുമാസം ഇയാൾ തടവിൽ കഴിയണമെന്ന് കാപ്പ ബോർഡ് വിധിച്ചതോടെ കോർപറേഷൻ ഭരണം കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.
 
About Writer
WEBDUNIA