എം എൽ എ എൽദോ എബ്രഹാമിന്റെ കൈയ്യൊടിഞ്ഞിട്ടില്ലെന്ന് പൊലീസ്

Last Modified ശനി, 27 ജൂലൈ 2019 (10:40 IST)
പൊലീസ് ലാത്തിച്ചാര്‍ജില്‍ മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാമിന്റെ കൈക്ക് ഒടിവോ പൊട്ടലോ ഇല്ലെന്ന വാദവുമായി പോലീസ്. പരിക്കിനെക്കുറിച്ച് അന്വേഷണം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച നടന്ന ഹിയറിങ്ങിലാണ് പോലീസ് മെഡിക്കല്‍ റിപ്പോര്‍ട്ട് കളക്ടര്‍ക്കും തഹസില്‍ദാര്‍ക്കും കൈമാറിയത്.
ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ എല്‍ദോ എബ്രഹാം എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. അവിടെ എക്സ് റേ എടുക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടുകയായിരുന്നു. കൊച്ചിയില്‍ ഡി ഐ ജി റേഞ്ച് ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിലാണ് പോലീസ് ലാത്തിച്ചാര്‍ജില്‍ എല്‍ദോയ്ക്കും മറ്റ് സി പിഐ നേതാക്കള്‍ക്കും പരിക്കേറ്റത്. എൽദോയ്ക്ക് പരിക്ക് പറ്റിയിട്ടില്ലെന്നാണ് പൊലീസിന്റെ വാദം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :