ഒന്നൊഴിയുമ്പോൾ മറ്റൊന്ന്, സുധാകരന് മാത്രം സീറ്റോ, നടക്കില്ല: ഇടഞ്ഞ് അടൂർ പ്രകാശ്, ഹൈക്കമാൻഡ് വീണ്ടും കുരുക്കിൽ
സ്വതന്ത്രമായി മത്സരിക്കുമെന്ന് സുധാകരന്‍ വ്യക്തമാക്കിയതോടെയാണ് ഹൈക്കമാന്‍ഡ് നിലപാട് മാറ്റിയത്.
കെ സുധാകരന് നിയമസഭാ തിരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇളവ് നല്‍കിയതോടെ തനിക്കും മത്സരിക്കണമെന്ന ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് എം പി അടൂര്‍ പ്രകാശ്. ഹൈക്കമാന്‍ഡ് നിലപാട് മാറ്റില്ലെന്ന് കരുതി ഫെയ്‌സ്ബുക്കിലിട്ട വൈകാരികമായ പോസ്റ്റ് സുധാകരനെ മത്സരിക്കാന്‍ അനുവദിച്ചതോടെ അടൂര്‍ പ്രകാശ് ഡിലീറ്റ് ചെയ്തിരുന്നു. കെ സുധാകരന് മുന്നില്‍ നേതൃത്വം വഴങ്ങിയതോടെയാണ് അടൂര്‍ പ്രകാശും നിലപാട് കടിപ്പിച്ചത്.
നേരത്തെ എം കെ രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ്, ഷാഫി പറമ്പില്‍ തുടങ്ങിയ കോണ്‍ഗ്രസ് എം പിമാരും നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്പര്യം അറിയിച്ചിരുന്നു. കൂടുതല്‍ എം പിമാര്‍ സമാനമായ ആവശ്യം ഉന്നയിച്ചതോടെയാണ് എം പിമാര്‍ ആരും മത്സരിക്കേണ്ടതെന്ന നിലപാടിലേക്ക് ഹൈക്കമാന്‍ഡ് എത്തിയത്.എന്നാല്‍ ഏറെനേരം നീണ്ട ചര്‍ച്ചകള്‍ക്കും ട്വിസ്റ്റുകള്‍ക്കുമൊടുവില്‍ കെ സുധാകരന്റെ ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു. സ്വതന്ത്രമായി മത്സരിക്കുമെന്ന് സുധാകരന്‍ വ്യക്തമാക്കിയതോടെയാണ് ഹൈക്കമാന്‍ഡ് നിലപാട് മാറ്റിയത്.
സുധാകരന് സീറ്റ് അനുവദിച്ചാല്‍ തനിക്കും മത്സരിക്കാന്‍ അനുമതി നല്‍കണമെന്നാണ് അടൂര്‍ പ്രകാശിന്റെ ആവശ്യം. കോന്നിയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായി അതിന്റെ ഉത്തരവാദിത്തം തനിക്കായിരിക്കില്ലെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. കെഎസ്യു കാലം മുതല്‍ താന്‍ കോണ്‍ഗ്രസിനൊപ്പമാണെന്നും അതിനാല്‍ തന്നെ തനിക്ക് സീറ്റിന് അര്‍ഹതയുണ്ടെന്നുമാണ് അടൂര്‍ പ്രകാശ് മുന്നോട്ട് വെയ്ക്കുന്ന വാദം. ഇന്ന് രാവിലെ 10 മണിയോടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍ സുധാകരന്‍ വഴങ്ങാതെ നിന്നതോടെയാണ് ഹൈക്കമാന്‍ഡ് അയഞ്ഞത്. അടൂര്‍ പ്രകാശും മത്സരിക്കാനുള്ള ആവശ്യം ഉന്നയിച്ചതോടെ സ്ഥാനാര്‍ഥി നിര്‍ണയം ഇനിയും വൈകും.