കാണാതായ മത്സ്യത്തൊഴിലാളിയുടെ വീട്ടിൽ ഫിഷറീസ് മന്ത്രി എത്തി; സന്ദർശനം വിമർശനങ്ങൾക്ക് പിന്നാലെ
ജോണിന്റെ കുടുംബാംഗങ്ങളോട് മന്ത്രിമാർ സംസാരിച്ചു. തെരച്ചിൽ മികച്ച നിലയിൽ നടക്കുന്നുണ്ടെന്നാണ് മന്ത്രിമാർ ആവർത്തിച്ചത്
വിഴിഞ്ഞത്ത് കടലിൽ കാണാതായ ജോണിന്റെ പുല്ലുവിളയിലെ വീട് സന്ദർശിച്ച് ഫിഷറീസ് മന്ത്രി വി.ഇ.അബ്ദുൾ ഗഫൂർ. വകുപ്പ് തിരിഞ്ഞുനോക്കുന്നില്ലെന്ന വിമർശനം രൂക്ഷമായതിനു പിന്നാലെയാണ് സന്ദർശനം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കൊപ്പമാണ് ഫിഷറീസ് മന്ത്രി എത്തിയത്. പ്രതിഷേധം ഭയന്ന് സ്ഥലത്ത് ശക്തമായ പൊലീസ് സുരക്ഷയും ഏർപ്പെടുത്തി.
ജോണിന്റെ കുടുംബാംഗങ്ങളോട് മന്ത്രിമാർ സംസാരിച്ചു. തെരച്ചിൽ മികച്ച നിലയിൽ നടക്കുന്നുണ്ടെന്നാണ് മന്ത്രിമാർ ആവർത്തിച്ചത്. എന്നാൽ സർക്കാർ സംവിധാനങ്ങൾ ഊർജിതമായല്ല കാര്യങ്ങൾ ചെയ്യുന്നതെന്ന് ജോണിന്റെ മക്കൾ ആരോപിച്ചു. ജോണിനെ കാണാതായി 11-ാം ദിവസമാണ് വകുപ്പ് മന്ത്രിയുടെ സന്ദർശനം.
മുഖ്യമന്ത്രി വി.ഡി.സതീശനെതിരെയും ആരോഗ്യമന്ത്രി കെ.മുരളീധരനെതിരെയും ജോണിന്റെ കുടുംബം ആഭ്യന്തരമന്ത്രിയോടു പരാതി പറഞ്ഞു. ഇരുവരുടെയും പ്രസ്താവന മത്സ്യത്തൊഴിലാളി സമൂഹത്തെ അപമാനിക്കുന്നതിനു തുല്യമായിരുന്നെന്നും അതിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും ജോണിന്റെ മക്കൾ പറഞ്ഞു. പിതാവിനെ കണ്ടെത്താൻ ഇതുവരെ സർക്കാർ സംവിധാനങ്ങൾ ഊർജ്ജിതമായ ശ്രമം നടത്തിയിട്ടില്ലെന്നും കുടുംബം ആരോപിച്ചു.
