1. വാര്‍ത്താലോകം
  2. കരിയര്‍
  3. തൊഴില്‍ വാര്‍ത്ത
  4. SBI Junior Associate Backlog Recruitment 2026: Apply Online, Eligibility, and Selection Process

എസ്.ബി.ഐയിൽ വമ്പൻ അവസരം; ജൂനിയർ അസോസിയേറ്റ് റിക്രൂട്ട്മെന്റ് 2026; ഓൺലൈനായി അപേക്ഷിക്കാം

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

SBI Junior Associate Recruitment 2026, SBI Backlog Vacancy Apply Online, SBI Clerk Eligibility Criteria, State Bank of India Career News Malayalam, SBI Selection Process 2026
ബാങ്കിംഗ് മേഖലയിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) തസ്തികകളിലെ ബാക്ക്ലോഗ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് എസ്.ബി.ഐ വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
 
രാജ്യത്തുടനീളം 1,538 ഒഴിവുകളാണുള്ളത്. ബാങ്കിൻ്റെ ഔദ്യോഗിക കരിയർ പോർട്ടൽ വഴി ഓഗസ്റ്റ് 27 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദധാരികളായിരിക്കണം. 2026 ഏപ്രിൽ ഒന്നിന് 20 വയസ്സിനും 28 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. 1998 ഏപ്രിൽ 2നും 2006 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവർക്കായിരിക്കും അവസരം. സംവരണവിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുകളുണ്ടാകും.
 
 തിരഞ്ഞെടുപ്പ് രീതി
 
തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷകളിലൂടെയാണ് നടക്കുന്നത്:
 
1. പ്രാഥമിക പരീക്ഷ (Preliminary Examination): ഒബ്ജക്ടീവ് രീതിയിലുള്ള ഓൺലൈൻ പരീക്ഷ (ഇംഗ്ലീഷ്, ന്യൂമറിക്കൽ എബിലിറ്റി, റീസണിംഗ് എബിലിറ്റി).
 
2. മുഖ്യ പരീക്ഷ (Main Examination): പ്രിലിമിനറി പരീക്ഷ പാസാകുന്നവർക്കായി നടത്തുന്ന മെയിൻ പരീക്ഷ.
 
3. ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് : മെയിൻ പരീക്ഷക്ക് ശേഷം പ്രാദേശിക ഭാഷാ പരിജ്ഞാനം പരിശോധിക്കുന്ന ചടങ്ങ് (പത്താം ക്ലാസ്സിലോ പന്ത്രണ്ടാം ക്ലാസ്സിലോ പഠിച്ചവർക്ക് ഇളവുണ്ടായിരിക്കും).
 
ഒരു ഉദ്യോഗാർഥിക്ക് ഒരു സംസ്ഥാനത്തേക്ക് മാത്രമെ അപേക്ഷ നൽകാനാകു. ഓൺലൈൻ അപേക്ഷയിൽ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നിർബന്ധമാണ്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സതീശൻ സർക്കാരിന്റെ സ്ഥലംമാറ്റത്തിന്റെ ഇരയോ? ആശാലതയുടെ മരണത്തിൽ വിമർശനവുമായി പിണറായി