അനുബന്ധ വാര്‍ത്തകള്‍
- K.Sudhakaran vs VD Satheesan: സുധാകരന് മുഖ്യമന്ത്രി കസേരയ്ക്ക് അവകാശവാദം ഉന്നയിക്കുമെന്ന പേടി, 'ജനകീയനല്ലാത്ത' പ്രസിഡന്റ് വേണം; സതീശന് കരുക്കള്‍ നീക്കി
- അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ
- പ്രണയം തകർന്നതിൽ സങ്കടം സഹിക്കാനായില്ല, വന്ദേഭാരതിന് കല്ലെറിഞ്ഞ് 18കാരൻ, അറസ്റ്റ്
- കടുത്ത അതൃപ്തിയിൽ കെ സുധാകരൻ, 12 മണിയോടെ മാധ്യമങ്ങളെ കാണും, ഇച്ചിരി കാക്കാം, സ്ഥിതി നിരീക്ഷിച്ച് ബിജെപി
- സ്ത്രീയുടെ വ്യക്തിജീവിതം വിലയിരുത്തുന്നത് ബൗദ്ധിക ദാരിദ്ര്യം, ശ്വേതാ മേനോൻ കേസിൽ സുപ്രധാന നിരീക്ഷണങ്ങളുമായി ഹൈക്കോടതി
'സുധാകരനു സീറ്റ് നൽകരുത്'; ഹൈക്കമാൻഡിൽ സതീശന്റെ പിടിവാശി
കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധാകരനെ നീക്കാനും ശ്രമങ്ങൾ നടത്തിയത് സതീശനാണ്
കെ.സുധാകരനെതിരെ നീക്കം നടത്തിയത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് സതീശനാണ് ആദ്യം നിലപാടെടുത്തത്. ഹൈക്കമാൻഡിനും ഇതേ നിലപാടായിരുന്നു. എന്നാൽ കെ.സുധാകരനു മാത്രം ഇക്കാര്യത്തിൽ ഇളവ് നൽകാമെന്നായിരുന്നു ഹൈക്കമാൻഡ്. അതിനെ സതീശൻ ശക്തമായി എതിർത്തു.
എംപിമാർ മത്സരിക്കേണ്ടതില്ലെന്നത് പൊതുനിലപാടാണ്. അതിൽ സുധാകരനു മാത്രമായി ഇളവ് നൽകരുത്. പാർട്ടി വിടുമെന്ന് ഭീഷണിപ്പെടുത്തിയാലും സുധാകരനു വഴങ്ങരുതെന്നാണ് സതീശൻ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നത്.
കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധാകരനെ നീക്കാനും ശ്രമങ്ങൾ നടത്തിയത് സതീശനാണ്. പ്രായമായെന്നും നേതൃസ്ഥാനത്ത് തുടരാനുള്ള യോഗ്യതയില്ലെന്നുമാണ് അന്ന് സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചത്. അധ്യക്ഷസ്ഥാനത്തുനിന്ന് മാറാൻ തയ്യാറാകാതിരുന്ന സുധാകരനോടു നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റ് നൽകാമെന്ന് ഹൈക്കമാൻഡ് വാഗ്ദാനം ചെയ്തിരുന്നു. ഈ വാക്ക് പാലിക്കണമെന്നാണ് ഇപ്പോൾ സുധാകരൻ ആവശ്യപ്പെടുന്നത്.