1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Administrative crisis in Kerala

സംസ്ഥാനത്ത് കടുത്ത പ്രതിസന്ധി; ഫയലുകൾ നീങ്ങുന്നില്ല, സർക്കാർ ജീവനക്കാരുടെ ശമ്പളം വൈകുന്നു

പുതിയ സർക്കാർ വന്നതിനു ശേഷം ഫയലുകളിൽ തീരുമാനമെടുക്കാമെന്നാണ് വകുപ്പ് സെക്രട്ടറിമാരുടെ നിലപാട്

Administrative crisis in Kerala
മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതിനാൽ സംസ്ഥാനത്ത് ഭരണപ്രതിസന്ധി രൂക്ഷം. സെക്രട്ടറിയേറ്റിൽ ഫയലുകൾ നീങ്ങുന്നില്ല. വകുപ്പ് സെക്രട്ടറിമാർ ഫയലുകളിൽ തീരുമാനമെടുക്കകയോ ഒപ്പ് വയ്ക്കുകയോ ചെയ്യുന്നില്ല. 
 
പുതിയ സർക്കാർ വന്നതിനു ശേഷം ഫയലുകളിൽ തീരുമാനമെടുക്കാമെന്നാണ് വകുപ്പ് സെക്രട്ടറിമാരുടെ നിലപാട്. എന്നാൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ വൈകുന്നത് കൂടുതൽ തിരിച്ചടിയായി. സർക്കാർ ജീവനക്കാരുടെ ശമ്പളം അടക്കം വൈകുകയാണ്. 
 
നിലവിൽ പിണറായി വിജയൻ കാവൽ മുഖ്യമന്ത്രിയാണ്. നയപരമായ കാര്യങ്ങളിൽ കാവൽ മുഖ്യമന്ത്രിക്കു ഇടപെടാൻ പരിമിതിയുണ്ട്. വിദ്യാഭ്യാസ വകുപ്പും ധനവകുപ്പുമാണ് ഏറ്റവും പ്രതിസന്ധി നേരിടുന്നത്. ബില്ലുകൾ മാറാത്തതും ഫയലുകളിൽ തീരുമാനമാകാത്തതും പ്രതിസന്ധി രൂക്ഷമാക്കി. 
 
തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ കാവൽ മന്ത്രിസഭയായി തുടരാൻ ഗവർണർ ആവശ്യപ്പെടാതിരുന്നതും പ്രതിസന്ധി രൂക്ഷമാക്കി. കാവൽ മുഖ്യമന്ത്രിയോടു മാത്രമാണ് തുടരാൻ ആവശ്യപ്പെട്ടത്. അതിനാൽ മന്ത്രിമാരെല്ലാം അവരുടെ വകുപ്പുകൾ ഒഴിഞ്ഞു. ഇതോടെ വകുപ്പ് സെക്രട്ടറിമാർക്കു മാത്രമേ നയപരമായ കാര്യങ്ങളിൽ എന്തെങ്കിലും തീരുമാനമെടുക്കാവൂ എന്ന സ്ഥിതിവിശേഷമാണ്. 
About Writer
WEBDUNIA