Actor Santhosh Nair Passes Away: നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു
ഗുരുതരമായി പരുക്കേറ്റ സന്തോഷ് നായരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Santhosh Nair
Actor Santhosh Nair: മലയാള സിനിമ, സീരിയൽ നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു. പത്തനംതിട്ട ഏനാത്ത് വെച്ച് സന്തോഷ് നായരും ഭാര്യ ശുഭശ്രീയും സഞ്ചരിച്ചിരുന്ന ഇന്നോവ കാർ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ സന്തോഷ് നായരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഭാര്യ ശുഭശ്രീക്കും പരിക്കേറ്റിട്ടുണ്ട്. ലോറി ഡ്രൈവർക്കുംപരുക്കേറ്റിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്ന് കോട്ടയം ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. എം.സി. റോഡിലെ പുതുശ്ശേരി ഭാഗത്ത് വച്ച് സന്തോഷ് നായർ ഓടിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചു. കാറിന്റെ മുൻഭാഗം തകർന്നതിനാൽ വാഹനം വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.
1982 ൽ പുറത്തിറങ്ങിയ 'ഇതു ഞങ്ങളുടെ കഥ' എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് നായർ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മോഹിനിയാട്ടം ആണ് അവസാനമായി അഭിനയിച്ച സിനിമ.