1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. MK Stalin Kolathur Defeat

MK Stalin: എഴുപതിനായിരത്തിലേറെ ഭൂരിപക്ഷത്തിൽ നിന്ന് 8,795 വോട്ടിന്റെ തോൽവിയിലേക്ക്; സ്റ്റാലിനു 'വിജയ് ഷോക്ക്'

2011 മുതൽ സ്റ്റാലിൻ ജയിച്ചുവരുന്ന മണ്ഡലമാണ് കൊളത്തൂർ. 2,734 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആദ്യം ജയിച്ചത്

MK Stalin Kolathur Defeat, TVK, Vijay, Stalin vs Vijayan
MK Stalin

MK Stalin: തമിഴ്‌നാട്ടിൽ അടിതെറ്റിയവരിൽ മുഖ്യമന്ത്രിയും ഡിഎംകെ തലവനുമായ എം.കെ.സ്റ്റാലിനുമുണ്ട്. ഡിഎംകെയുടെ സുരക്ഷിത മണ്ഡലമായ കൊളത്തൂരിൽ ആണ് സ്റ്റാലിൻ തോറ്റത്. അപ്രതീക്ഷിത തോൽവി എന്നതിനപ്പുറം ഡിഎംകെ ക്യാംപുകളിൽ വലിയ ഞെട്ടലാണ് ഈ തിരഞ്ഞെടുപ്പ് ഫലം ഉണ്ടാക്കിയത്. 
 
വിജയ് നേതൃത്വം നൽകുന്ന ടിവികെ പാർട്ടിയുടെ സ്ഥാനാർഥിയോടാണ് സ്റ്റാലിന്റെ തോൽവി. 82,997 വോട്ടുകളുമായി ടിവികെ സ്ഥാനാർഥി വി.എസ്.ബാബു ഒന്നാമതെത്തി. സ്റ്റാലിനു നേടാനായത് 74,202 വോട്ടുകൾ. തോൽവി 8,795 വോട്ടുകൾക്ക് ! 
 
2011 മുതൽ സ്റ്റാലിൻ ജയിച്ചുവരുന്ന മണ്ഡലമാണ് കൊളത്തൂർ. 2,734 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആദ്യം ജയിച്ചത്. 2021 ലേക്ക് എത്തിയപ്പോൾ സ്റ്റാലിന്റെ ഭൂരിപക്ഷം 70,384 ആയി. രണ്ടാം സ്ഥാനത്തെത്തിയ അണ്ണാ ഡിഎംകെ സ്ഥാനാർഥി 2021 ൽ 35,138 വോട്ടുകൾ പിടിച്ചിരുന്നു. ഇത്തവണ അണ്ണാ ഡിഎംകെ സ്ഥാനാർഥി നേടിയത് വെറും 18,430 വോട്ടുകളാണ്. 
 
അടുത്ത ലേഖനം
TVK: സർക്കാർ രൂപീകരിക്കാൻ ടിവികെ, വിജയ് മുഖ്യമന്ത്രിയാകും; വേണ്ടത് 11 പേരുടെ പിന്തുണ