അനുബന്ധ വാര്‍ത്തകള്‍
- പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ അല്പം നീട്ടി കൊടുത്തു എന്നത് കൊണ്ട് കേരളത്തില്‍ ഭൂമികുലുക്കം ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല: സന്തോഷ് പണ്ഡിറ്റ്
- പിഎസ്‌സി മുഖേന നിയമനം നടത്തുന്നതിനായി വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തരവ്
- സർക്കാരുമായുള്ള ചർച്ചയിൽ തീരുമാനമായില്ല; പിഎസ്‌സി റാങ്ക് ഹോൾഡേഴ്സ് സമരം തുടരും
- സമരം ചെയ്യുന്നവരെ നായയോട് ഉപമിച്ച തെലങ്കാന മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍
- അമേരിക്കയിൽ ഒരു നിലപാടും ഇന്ത്യയിൽ മറ്റൊന്നും പറ്റില്ല: ട്വിറ്ററിന് മുന്നറിയിപ്പുമായി കേന്ദ്രം
ചെറുപ്പക്കാരെ കോൺഗ്രസ് ആസൂത്രിത ആക്രമണത്തിന്റെ ഉപകരണമാക്കുന്നു: എ വിജയരാഘവൻ
പിഎസ്‌സി റാങ്ക് ലിസ്റ്റ് ഉദ്യോഗാർഥികളുടെ സമരത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരപന്തല്‍ ആസൂത്രിത ആക്രമണത്തിന് വേണ്ടിയാണ്. കോൺഗ്രസ് ചെറുപ്പക്കാരെ ആക്രമണത്തിന്റെ ഉപകരണങ്ങളാക്കാൻ ശ്രമിക്കുകയാണെന്നും വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പി.എസ്.സി വിഷയത്തില്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്നത് സാധ്യമല്ലാത്ത കാര്യങ്ങളാണ്.
പിഎസ്‌സി റാങ്ക്‌ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞാൽ പിന്നെ ആ ലിസ്റ്റില്‍ നിന്ന് നിയമനം നടത്താനാവില്ല. ഒഴിവുകളുണ്ടെങ്കില്‍ മാത്രമേ നിയമനവും നടത്താനാവൂ. എന്നാൽ ഇതിന് വിരുദ്ധമായി പ്രവർത്തിക്കണമെന്നാണ് സമരക്കാർ പറയുന്നത്.ഇത് അപ്രായോഗികമാണ്. ഈ സമരത്തെയാണ് കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നത്. ആസൂത്രിത ആക്രമമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. വിജയരാഘവൻ വ്യക്തമാക്കി