1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala psc news

പിഎസ്‌സി മുഖേന നിയമനം നടത്തുന്നതിനായി വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തരവ്

Psc
പി.എസ്.സി മുഖേന നിയമനം നടത്തുന്നതിനായി വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഉത്തരവിറക്കി. ഒഴിവുകള്‍ പി.എസി.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത് ഉറപ്പ് വരുത്തുന്നതിന് ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ട ചുമതലയില്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റി രൂപീകരിച്ചു. 
 
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച നടപടികള്‍ 10 ദിവസത്തിനുള്ളില്‍ മുന്‍ഗണനാക്രമത്തില്‍ നടപ്പിലാക്കുന്നതിന് കമ്മറ്റിക്ക് ചുമതല നല്‍കി. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനും അതില്‍ വീഴ്ച വരുത്തുന്ന നിയമനാധികാരികളെ/ വകുപ്പ് അധ്യക്ഷന്‍മാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുന്നതിനും കമ്മിറ്റിയെ ചുമതലപ്പെടുത്തി.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
അവസാനമില്ലാത്ത വര്‍ധന: തുടര്‍ച്ചയായ ഒന്‍പതാം ദിവസവും കേരളത്തില്‍ ഇന്ധന വില വര്‍ധിച്ചു