ശ്രീനു എസ്|
Last Modified ചൊവ്വ, 16 ഫെബ്രുവരി 2021 (14:27 IST)
പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ അല്പം നീട്ടി കൊടുത്തു എന്നത് കൊണ്ട് കേരളത്തില്‍ ഭൂമികുലുക്കം ഒന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് സന്തോഷ് പണ്ഡിറ്റ്. വളരെ കഷ്ടപ്പെട്ട് 5 വര്ഷമൊക്കെ അദ്ധ്വാനിച്ചു ലിസ്റ്റില്‍ കയറിയവരെ പരമാവധി ഒഴിവുള്ള തസ്തികകളില്‍ നിയമിക്കണം എന്നാണ് എനിക്ക് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലാണ് സന്തോഷ് പണ്ഡിറ്റ് അഭിപ്രായ രേഖപ്പെടുത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
നിരവധി PSC Rank ലിസ്റ്റില്‍ പേരുള്ള വിദ്യാര്‍ഥികള്‍ തിരുവനന്തപുരത്തു കുറെ ദിവസങ്ങളായി സമരം ചെയ്യുക ആണല്ലോ. കാലാവധി കഴിയുന്ന ലിസ്റ്റുകള്‍ അടുത്ത ലിസ്റ്റു വരുന്നത് വരേയ്ക്കും നീട്ടണം എന്നും വളരെ കഷ്ടപ്പെട്ട് 5 വര്ഷമൊക്കെ അദ്ധ്വാനിച്ചു ലിസ്റ്റില്‍ കയറിയവരെ പരമാവധി ഒഴിവുള്ള തസ്തികകളില്‍ നിയമിക്കണം എന്നാണ് എനിക്ക് പറയാനുള്ളത് .
എല്ലാ PSC റാങ്ക് ലിസ്റ്റുകളും അല്പം നീട്ടി കൊടുത്തു എന്നത് കൊണ്ട് കേരളത്തില്‍ ഭൂമികുലുക്കം ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല.
ആ പോലീസ് PSC ലിസ്റ്റ് കാര്യം മാത്രം നോക്കു ..12 മാസത്തില്‍ 8 മാസം അനാവശ്യമായ രീതിയില്‍ നഷ്ടപ്പെട്ടു ..
ഈ സമരങ്ങളില്‍ കട്ട സപ്പോര്‍ട്ട് നല്‍കുന്ന പ്രതിപക്ഷം കേരത്തില്‍ ഉടനെ ഇലെക്ഷന്‍ വരുന്നത് കൊണ്ടാണോ ഇപ്പോള്‍ അവരോടൊപ്പം നില്കുന്നത് എന്ന് ചിലരെങ്കിലും സംശയിക്കാം. ഈ വിഷയങ്ങളില്‍ അവര്‍ സീരിയസ് ആണെങ്കില്‍ ഇനി അടുത്ത എലെക്ഷനില്‍ തങ്ങള്‍ അധികാരം കിട്ടിയാല്‍ ഈ ലിസ്റ്റെല്ലാം കാലാവധി നീട്ടും എന്നും , ഒരിക്കലും പിന്‍വാതില്‍ നിയമനം നടത്തില്ല എന്നുമൊക്കെ പ്രഖ്യാപിക്കുവാന്‍ ഉള്ള നട്ടെല്ല് കൂടി കാണിക്കണം. എന്നാല്‍ അവരുടെ കണ്ണീര്‍ സത്യം ആണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചിന്തിക്കാം .
പി എസ്സ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും ജോലി നല്കുവാന്‍ ലോകത്തെ ഒരു സര്‍ക്കാരിനും കഴിയില്ല... എങ്കിലും പിന്‍വാതില്‍ നിയമനം ഒഴിവാക്കി പരമാവധി റാങ്ക് ലിസ്റ്റില്‍ ഉള്ളവരെ നിയമിക്കുവാന്‍ സാധിക്കും.
( വാല്‍കഷ്ണം ...കഴിഞ്ഞ സര്‍ക്കാര്‍ നിരവധി പിന്‍വാതില്‍ നിയമനം നടത്തിയിരുന്നു എന്നും പറഞ്ഞു ചിലര്‍ ന്യായീകരിക്കുന്നത് ശ്രദ്ധയില്‍ പെട്ട് . അങ്ങനെ മുമ്പ് അവര്‍ ചെയ്തിട്ടുണ്ടെങ്കില്‍, ആ
ചെയ്ത തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കാനാണോ പുതിയ സര്‍ക്കാറിനെ ജനങ്ങള്‍ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയത് ?)