മധ്യപ്രദേശില്‍ വ്യാജമദ്യം കഴിച്ച് നാലുപേര്‍ മരിച്ചു

ശ്രീനു എസ്| Last Modified ചൊവ്വ, 16 ഫെബ്രുവരി 2021 (15:50 IST)
മധ്യപ്രദേശില്‍ വ്യാജമദ്യം കഴിച്ച് നാലുപേര്‍ മരിച്ചു. മധ്യപ്രദേശിലെ ഛത്തര്‍പുര്‍ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. പറേത്ത ഗ്രാമത്തില്‍ ശീതള്‍ അഹിര്‍ എന്ന അറുപതുകാരന്റെ വീട്ടില്‍ നടന്ന ആഘോഷത്തിനിടെ കഴിച്ച മദ്യമാണ് അപകടം ഉണ്ടാക്കിയത്. സംഭവത്തില്‍ അഹിറും ഇയാളുടെ മകനും മദ്യം കഴിച്ച് മരണപ്പെട്ടു.

ഞായറാഴ്ചയോടെ മദ്യം കഴിച്ച മറ്റു രണ്ടുപേര്‍ കൂടി മരണപ്പെടുകയായിരുന്നു. കഴിഞ്ഞമാസമാണ് മൊറേനയില്‍ വ്യാജമദ്യം കഴിച്ച്24പേര്‍ മരണപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :