പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശം, സിജെപി സമരത്തിന് പിന്നാലെ 180 പേർ നിരീക്ഷണത്തിൽ
പ്രധാനമന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ അക്കൗണ്ടുകളും നിരീക്ഷണത്തിലുണ്ട്.
കോക്രോച്ച് ജനതാ പാര്‍ട്ടി പ്രതിഷേധത്തിന് പിന്നാലെ ഇന്‍ഫ്‌ലുവന്‍സര്‍മാരും യൂട്യൂബര്‍മാരുമടക്കം 180 പേരെ പോലീസ് നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് പലര്‍ക്കുമെതിരെയും നടപടിക്കൊരുങ്ങുന്നത്. ചില സാമൂഹമാധ്യമ അക്കൗണ്ടുകളില്‍ രാജ്യവിരുദ്ധ ഉള്ളടക്കമുണ്ടെന്നും പോലീസ് സൂചിപ്പിച്ചു. പ്രധാനമന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ അക്കൗണ്ടുകളും നിരീക്ഷണത്തിലുണ്ട്.
ഇതിനിടെ സിജെപി നേതാവ് അഭിജീത് ദീപ്‌കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശപ്രവര്‍ത്തകനായ അമിത് തിവാരി പരാതി നല്‍കി. കേന്ദ്ര ജിഎസ്ടി വകുപ്പിനും തിരെഞ്ഞെടുപ്പ് കമ്മീഷനുമാണ് പരാതി നല്‍കിയിരിക്കുന്നത്.