വര്‍ക്കല ക്ലിഫില്‍ വന്‍ തീപിടുത്തത്തില്‍ റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു, വിനോദ സഞ്ചാരികളടക്കമുള്ളവര്‍ ഓടി രക്ഷപ്പെട്ടു
നോര്‍ത്ത് ക്ലിഫിലെ കലയില റിസോര്‍ട്ടിലാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
വര്‍ക്കലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ക്ലിഫില്‍ വന്‍ തീപിടുത്തം. വര്‍ക്കലയിലെ നോര്‍ത്ത് ക്ലിഫിലെ റിസോര്‍ട്ടിലുണ്ടായ തീപിടുത്തത്തില്‍ റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു. നോര്‍ത്ത് ക്ലിഫിലെ കലയില റിസോര്‍ട്ടിലാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
റിസോര്‍ട്ടിനു മുന്നില്‍ പുരയിടത്തില്‍ ചവറുകള്‍ കൂട്ടി ജീവനക്കാര്‍ തീയിട്ടിരുന്നു. കാറ്റത്ത് റിസോര്‍ട്ടിനകത്തേക്ക് തീ കത്തിപിടിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരുമെത്തി തീയണക്കാന്‍ ശ്രമിക്കുകയായിരുന്നു. തീപിടുത്തം ഉണ്ടായ ഉടനെ റൂമില്‍ വാടകയ്ക്ക് താമസിച്ച വിനോദ സഞ്ചാരികളടക്കമുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
വര്‍ക്കല ഫയര്‍ഫോഴ്‌സിന്റെ വലിയ ഫയര്‍ എഞ്ചിന്‍ സ്ഥലത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. റിസോര്‍ട്ടിലെ മുറികള്‍ പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.