തദ്ദേശ തെരഞ്ഞെടുപ്പ്: മദ്യപിച്ചു ഡ്യൂട്ടിക്കെത്തിയ പോലീസുകാരെ പുറത്താക്കി
ഇതിൽ ഒരാൾക്കെതിരെ പോലീസ് ഉദ്യോഗസ്ഥർ തന്നെ മറ്റൊരു വിയേത്തിൽ മുമ്പ് പരാതി നൽകിയിട്ടുണ്ട്.
കാസർകോഡ് : തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന കാസർകോട്ടെ കാഞ്ഞങ്ങാട് പോളിംഗ് ബൂത്തിൽ മദ്യപിച്ചു ഡ്യൂട്ടിക്കെത്തിയ പോലീസുകാരെ പോളിംഗ് ബൂത്തിൽ നിന്നു പുറത്താക്കി. സീനിയർ പോലീസ് ഓഫീസർമാരായ ജോൺ സനൂപ് നിഷാദ് എന്നിവരെയാണ് പോളിംഗ് ഓഫീസർ ബൂത്തിൽ നിന്ന് പുറത്താക്കിയത്. ഇതിൽ ഒരാൾക്കെതിരെ പോലീസ് ഉദ്യോഗസ്ഥർ തന്നെ മറ്റൊരു വിയേത്തിൽ മുമ്പ് പരാതി നൽകിയിട്ടുണ്ട്.
ഈ വിവരം സ്ഥലത്തെ സർക്കിൾ ഇൻസ്പക്ടർ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് സംസ്ഥാനത്തെ ഏഴ് വടക്കൻ ജില്ലകളിലെ 1,53,37,176 പോട്ടർമാരാണ് സമ്മതിദാനാവകാശം നിർവഹിക്കാൻ എത്തുന്നത്