ആമസോണിൽ കൂട്ടപിരിച്ചുവിടൽ, 30,000 പേർക്ക് ജോലി നഷ്ടപ്പെടും

Amazon
അഭിറാം മനോഹർ| Last Modified ശനി, 24 ജനുവരി 2026 (17:12 IST)
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് 100 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ആമസോണ്‍ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലിന് തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ട്. 2026 മെയ് വരെയായി ഏകദേശം 30,000 കോര്‍പ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി ലക്ഷ്യമിടുന്നത്.


2025 ഒക്ടോബറില്‍ 14,000 പേരെ കമ്പനി പിരിച്ചുവിട്ടിരുന്നു. AWS, പ്രൈം വീഡിയോ, റീട്ടെയില്‍, ഹ്യൂമന്‍ റിസോഴ്സ് വകുപ്പുകളിലെ മാനേജ്മെന്റ് തലങ്ങളിലെ ജീവനക്കാരെയാകും പിരിച്ചുവിടല്‍ പ്രധാനമായും ബാധിക്കുക. നിര്‍മിത ബുദ്ധിയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് ആമസോണ്‍ വ്യക്തമാക്കുമ്പോഴും പിരിച്ചുവിടലെ ഐ മൂലമല്ലെന്നാണ് ആമസോണ്‍ സിഇഒ വ്യക്തമാക്കുന്നത്. കമ്പനിയിലെ അനാവശ്യ അധികാര ശ്രേണി ഒഴിവാക്കുകയാണ് കമ്പനി ചെയ്യുന്നതെന്നാണ് ആമസോണ്‍ നല്‍കുന്ന വിശദീകരണം.

കഴിഞ്ഞ 30 വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും വലിയ പിരിച്ചുവിടല്‍ നടപടിയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. 2022ല്‍ കമ്പനി 27,000 പേരെ ഒഴിവാക്കിയിരുന്നു. 15.8 ലക്ഷം ജീവനക്കാരുള്ള ആമസോണിലെ 18 ശതമാനം തൊഴിലാളികളെ പിരിച്ചുവിടല്‍ ബാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :