1. കായികം
  2. ക്രിക്കറ്റ്‌
  3. ഐ പി എൽ സ്‌പെഷ്യൽ
  4. RCB will lift IPL Trophy says praghyan ojha

അവർ ക്ലിക്കായാൽ പിന്നെ പിടിച്ചാൽ കിട്ടൂല, കിരീടം ആർ‌സി‌ബി തന്നെ നേടുമെന്ന് മുൻ ഇന്ത്യൻ താരം

ആർസി‌ബി
ഇത്തവണത്തെ ഐപിഎൽ കിരീടമെന്ന ലക്ഷ്യത്തിലേക്ക് ആർസി‌ബി അടുത്തുകൊണ്ടിരിക്കുകയാണെന്ന് മുൻ ഇന്ത്യൻ താരം പ്രഖ്യാൻ ഓജ. നീണ്ട 12 വർഷകാലത്തെ കാത്തിരിപ്പിന് ഇത്തവണ അന്ത്യമാകുമെന്നും ഓജ പറഞ്ഞു.
 
 ആർസി‌ബി നേരത്തെ പല തവണ പ്ലേ ഓഫ് കളിച്ചിട്ടുണ്ട്. അവർ അവസാനം ഫൈനലിലെത്തിയത് 2016ലാണ് എന്നാൽ അതിൽ ഹൈദരാബാദിനോട് തോൽക്കുകയും ചെയ്‌തു.ഇത്തവണത്തെ ഐപിഎല്ലിൽ തുടർച്ചയായി ആർസി‌ബി വിജയം കണ്ടെത്തുന്നുണ്ട്. എബി ഡിവില്യേഴ്‌സ് വിരാട് കോലി, ക്രിസ് മോറിസ് എന്നിവര്‍ തകര്‍പ്പന്‍ ഫോമിലായാല്‍ അത് തുടരെ ഉണ്ടായാല്‍ ബാംഗ്ലൂരിനെ ആർക്കും തന്നെ പിടിച്ചുകെട്ടാനാകില്ല. അതേസമയം എങ്ങനെ കളിക്കണമെന്ന കൃത്യമായ ധാരണ ആർസി‌ബിക്കുണ്ട്. ഇത്രയും കാലം അവർക്ക് കോച്ചിന്റെ പ്രശ്‌നമുണ്ടായിരുന്നു.എന്നാൽ മൈക് ഹെസണിന്റെ നിയമനം ആർസിബിയെ ആകെ മാറ്റിമറിച്ചു ഓജ പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
അത് വൈകിയെടുത്ത തീരുമാനം, ഇതേ ഒത്തൊരുമയോടെ മുന്നോട്ടുപോകും: ടീം അംഗങ്ങളെ വാനോളം പുകഴ്ത്തി കോഹ്‌ലി